ഒരു ഗൗളി മരുഭൂമിയില്‍ എന്നോടൊപ്പം നടന്നു
ഒരു ഗൗളി മരുഭൂമിയില്‍ എന്നോടൊപ്പം നടന്നു.
ഓരോ കാല്‍വയ്പ്പിലും അവന്
ഒരു സഞ്ചി ധാന്യം ആവശ്യപ്പെട്ടു.
വലിയൊരു ചാക്ക് ധാന്യം തലയിലേറ്റിയ ഞാന്‍
തമാശ രൂപത്തില്‍ പറഞ്ഞു:
''എന്റെ തലയിലെ ചാക്കിന് അടിഭാഗമില്ല
അതിനാല്‍ കൂടെത്തന്നെ വന്നോളൂ..''
ഞാന്‍ മരുഭൂമി മുറിച്ചുകടന്നിരുന്നു.
അപ്പോഴേക്കും
എന്റെ ചാക്കിന്ക്കെട്ട് ശൂന്യമായിക്കഴിഞ്ഞിരുന്നു.
നാളത്തേക്കുള്ള വിശപ്പിന്
എനിക്കു ധാന്യം ഉല്പാദിപ്പിക്കേണ്ടിയിരുന്നു.
ഒരുനാള്‍,
വീട്ടിലേക്കു വന്നപ്പോള്‍,
വാതില്ക്കലുണ്ട്
ഒരു വിചിത്ര ജീവി മയങ്ങുന്നു.
മുഹമ്മദ് സാഗര്‍ കൊലാനി അഹാരി
1950ല്‍ അഫ്ഗാനിസ്താനിലെ മഷ്ഹാദില് ജനനം. 1977ല്‍ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങി. പേര്‍ഷ്യന്‍ കവിതാ പാരമ്പര്യം ഉള്‍ക്കൊണ്ടാണു രചനകള്‍. നാടന്‍പാട്ടുകളുടെ സ്വാധീനം കവിതകളില്‍ കാണാം. അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ആറു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകൃതമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."