സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് സരിതയെ മഹത്വവല്‍ക്കരിക്കുന്നത്: ചെന്നിത്തല
കോട്ടയം: സോളാര്‍ കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിതാ നായരെയും മഹത്വവല്കരിക്കുന്ന റിപ്പോര്‍ട്ടാണ് ജസ്റ്റിസ് ശിവരാജന് കമ്മിഷന് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
യു.ഡി.എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. കമ്മിഷന് ജുഡിഷ്യല്‍ അധികാരം ഇല്ല. കമ്മിഷന്റെ ജോലി വസ്തുതകള്‍ കണ്ടെത്തുക മാത്രമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അതേസമയം, സാക്ഷികള്‍ തെളിവുകള്‍ ഹാജരാക്കാത്ത സാഹചര്യത്തിലും തങ്ങള്‍ക്കെതിരേയുള്ള നിഗമനത്തില്‍ എത്തിയതെങ്ങനെയെന്ന് കമ്മിഷന് വ്യക്തമാക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ആരും സ്വമേധയാ മൊഴി കൊടുത്തിരുന്നില്ല. നിയമസഭയില്‍ ആരോപണം ഉന്നയിച്ചവരെപ്പോലും വിളിച്ചുവരുത്തി മൊഴി എടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നിഗമനങ്ങളുടെ അടിസ്ഥാനം കമ്മിഷന് വ്യക്തമാക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."