HOME
DETAILS
MAL
സരിതയുടെ പരാതിയില്‍ നിയമോപദേശം തേടി
backup
October 22 2017 | 02:10 AM
തിരുവനന്തപുരം: സരിത.എസ് നായര്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടി. പരാതിയില്‍ പുതിയ ആരോപണങ്ങള്‍ ഉള്ളതിനാല്‍ പുതിയ കേസ് എടുത്ത് അന്വേഷിക്കാനേ കഴിയൂവെന്ന് ക്രൈബ്രാഞ്ച് അറിയിച്ചതിനെ തുടര്‍ന്നാണ് നിയമോപദേശത്തിനായി പൊലിസ് ആസ്ഥാനത്തുള്ള നിയമോപദേശകയ്ക്ക് കൈമാറിയത്. കഴിഞ്ഞ ദിവസമാണ് സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ലൈംഗിക പീഡനമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയിലുള്ളത്.
മുന്‍ അന്വേഷണ സംഘത്തിന്റെ നടപടികള്‍ക്കെതിരേയും സരിത പരാതി പറഞ്ഞിട്ടുണ്ട്. നിലവില്‍ ക്രൈംബ്രാഞ്ച് സംഘം സോളാറിലെ സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള മുന്‍പരാതികള്‍ അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."