കുട്ടികളിലെ ലഹരി ഉപഭോഗത്തിനെതിരേ പദ്ധതികള്‍ വിപുലപ്പെടുത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാനുള്ള പദ്ധതികള്‍ വിപുലമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിനായുള്ള കരട് പദ്ധതി തയാറാക്കുന്നതിനുള്ള ആദ്യയോഗം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്നു. വിദ്യാഭ്യാസം സംബന്ധിച്ച നിയമസഭാ സമിതിയുടെ നേതൃത്വത്തിലായിരുന്നു ലഹരിയ്‌ക്കെതിരേ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ക്കായുള്ള യോഗം.
യോഗത്തില്‍ വിദ്യാഭ്യാസ മേഖലയുടെ വിവിധ തലങ്ങളില്‍പ്പെട്ടവരില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചു. മൂന്ന് ഘട്ടങ്ങളായി സംഘടിപ്പിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിലയിരുത്തി പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപരേഖ നല്‍കുമെന്ന് സമിതി അധ്യക്ഷനും വിദ്യാഭ്യാസമന്ത്രിയുമായ പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. വിമുക്തി പദ്ധതിയുമായി സംയോജിപ്പിച്ചാവും പരിപാടികള്‍ നടപ്പാക്കുക. മയക്കുമരുന്ന് ഉപഭോഗത്തിനെതിരേ കടുത്ത നടപടികളും ജാഗ്രതയും സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.
ഡി.പി.ഐ കെ.വി മോഹന്‍കുമാര്‍, വിദ്യാഭ്യാസ സ്‌പെഷല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട്, കെ. ഗോപകുമാരന്‍ പിള്ള ചര്‍ച്ചയില്‍ പങ്കടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."