HOME
DETAILS

ഉത്തരപേപ്പര്‍ മാറ്റി വിദ്യാര്‍ഥിനിയെ തോല്‍പ്പിച്ച് അധ്യാപകരുടെ തട്ടിപ്പ്

  
backup
October 22 2017 | 02:10 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%aa%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a6



പട്‌ന: പരീക്ഷയില്‍ ക്രമക്കേട് നടത്തി ഉന്നത വിജയികളാകുന്ന കഥകളാണ് പൊതുവെ ബിഹാറില്‍ നിന്ന് കേള്‍ക്കാറുള്ളത്. എന്നാല്‍ ഇത്തവണ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പ്രിയങ്കാ സിങ്ങിനെ അധ്യാപകര്‍ ചതിച്ച കഥയാണ് പുറത്തുവന്നിരിക്കുന്നത്.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പ്രിയങ്ക നന്നായി പഠിക്കാറുണ്ടായിരുന്നു. സ്‌കൂളുകളില്‍ നടത്തിയ പരീക്ഷകളിലെല്ലാം ഉന്നത വിജയവും കരസ്ഥമാക്കാറുണ്ട്. എന്നിരുന്നാലും പൊതുപരീക്ഷയില്‍ സയന്‍സിനും സംസ്‌കൃതത്തിനും മാര്‍ക്ക് കുറഞ്ഞു.
ഇതാകട്ടെ കുറഞ്ഞ മാര്‍ക്ക് മാത്രമാവുകയും ചെയ്തു. ഇതെന്ത് മറിമായം എന്ന രീതിയില്‍ സ്തംഭിച്ചുപോയ കുട്ടി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഉത്തരക്കടലാസ് നോക്കിയ അധ്യാപകരുടെ തട്ടിപ്പ് മനസിലായത്. ഇതോടെ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ബിഹാര്‍ ഹൈക്കോടതി പരീക്ഷാ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വര്‍ഷം ആദ്യമാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നത്. ഫലത്തില്‍ സയന്‍സില്‍ 29 മാര്‍ക്കും സംസ്‌കൃതം പേപ്പറില്‍ നാലുമാര്‍ക്കുമാണ് കുട്ടിക്ക് ലഭിച്ചത്. തനിക്ക് ലഭിച്ച മാര്‍ക്ക് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കി. തുടര്‍ന്ന് 29 കിട്ടിയ സയന്‍സ് പേപ്പറിന് ഏഴ് മാര്‍ക്കായി കുറഞ്ഞപ്പോള്‍ സംസ്‌കൃതത്തിന് നാല് മാര്‍ക്കെന്നത് ഒന്‍പതുമായി ഉയര്‍ന്നു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ഥിനി പട്‌ന ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ വിദ്യാര്‍ഥിനിയുടെ നീക്കത്തെ തുടക്കത്തില്‍ ഹൈക്കോടതിയും വിശ്വസിക്കാന്‍ തയാറായില്ല. തുടര്‍ന്ന് കുട്ടിയോട് 40,000 രൂപ കെട്ടിവെയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഹരജി തെറ്റായാല്‍ കെട്ടിവച്ച പണം നഷ്ടപ്പെടുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.
തുടര്‍ന്ന് കേസ് പരിഗണിച്ച കോടതി വിദ്യാര്‍ഥിനി എഴുതിയ ഉത്തരക്കടലാസും അധ്യാപകര്‍ മാര്‍ക്കിട്ട ഉത്തരക്കടലാസും കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു. ഇതെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. അധ്യാപകര്‍ മാര്‍ക്കിട്ട ഉത്തരക്കടലാസിലെ കൈയ്യക്ഷരം പ്രിയങ്കയുടേതല്ലായിരുന്നു. തുടര്‍ന്ന് യഥാര്‍ഥ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഇതോടെ സയന്‍സില്‍ 80 മാര്‍ക്കും സംസ്‌കൃതത്തില്‍ 61 മാര്‍ക്കും ലഭിച്ചു.
വിദ്യാര്‍ഥിനിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഉത്തരക്കടലാസില്‍ മറിമായം കാണിച്ച സംഭവത്തില്‍ ബിഹാര്‍ പരീക്ഷാ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  12 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  12 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  12 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago