HOME
DETAILS

സഹകരണ സംഘങ്ങളില്‍ പിന്‍വാതില്‍ നിയമനം തകൃതി പരീക്ഷാ ബോര്‍ഡ് നോക്കുകുത്തി

  
backup
October 22 2017 | 03:10 AM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%b8%e0%b4%82%e0%b4%98%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d

തൊടുപുഴ: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നതിന് രൂപീകരിച്ച സഹകരണ പരീക്ഷാ ബോര്‍ഡ് നോക്കുകുത്തി.
ക്ലര്‍ക്ക് മുതല്‍ മുകളിലേക്കുള്ള തസ്തികകളില്‍ ബോര്‍ഡ് മുഖേന മാത്രമേ നിയമനം നടത്താവൂവെന്ന സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ച് സഹകരണ സംഘങ്ങളില്‍ പിന്‍വാതില്‍ നിയമനം തകൃതിയായി നടക്കുകയാണ്.
സഹകരണ ചട്ടം പരിഷ്‌കരിക്കുന്നതിലൂടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ഭരണസമിതികള്‍ക്ക് കൂടുതല്‍ അവസരം ഒരുങ്ങുകയാണ്. ചട്ടം പരിഷ്‌കരണം സംബന്ധിച്ച കരട് നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചുകഴിഞ്ഞു.
നിയമനങ്ങളിലെ അഴിമതി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സഹകരണ പരീക്ഷാ ബോര്‍ഡ് രൂപീകരിച്ചത്. 2017 ജനുവരി 13ന് ആര്‍.വി സതീന്ദ്രകുമാറിനെ ചെയര്‍മാനാക്കി എല്‍.ഡി.എഫ് സര്‍ക്കാര്‍ പരീക്ഷാ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറാണ് ബോര്‍ഡിന്റെ സെക്രട്ടറി.
സംസ്ഥാനത്തെ 11,908 സഹകരണ സംഘങ്ങള്‍, 3631 വായ്പാ സംഘങ്ങള്‍, 60 അര്‍ബന്‍ ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജൂനിയര്‍ ക്ലര്‍ക്ക് മുതല്‍ മുകളിലേക്കുള്ള തസ്തികകളിലേക്ക് നിയമനം നടത്താന്‍ ചുമതലയുള്ള പരീക്ഷാ ബോര്‍ഡിന്റെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ വഴിപാടായിരിക്കുന്നത്.
5077 ഒഴിവുകള്‍ പരീക്ഷാ ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്തിട്ടും ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 500ഓളം നിയമനങ്ങള്‍ക്കുള്ള പരീക്ഷ മാത്രമാണ് നടന്നിരിക്കുന്നത്. സെക്രട്ടറി പോസ്റ്റിലേക്കുള്ള പരീക്ഷ ഇന്നലെയാണ് നടന്നത്. ഇതോടെ അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകുന്നതിന് പുറമെ പിന്‍വാതില്‍ നിയമനങ്ങളും ചട്ടവിരുദ്ധ പ്രമോഷനുകളും തകൃതിയായി നടക്കുന്നു.
സഹകരണ ബോര്‍ഡ് നടത്തുന്ന പരീക്ഷകള്‍ പലപ്പോഴും വഴിപാടാകുകയാണ്. എഴുത്തുപരീക്ഷയും മൂല്യനിര്‍ണയവും നടത്തുകയാണ് പരീക്ഷാ ബോര്‍ഡിന്റെ ചുമതല. പരമാവധി 80 മാര്‍ക്കാണ് എഴുത്തുപരീക്ഷക്ക് ലഭിക്കുക. 20 മാര്‍ക്ക് സംഘം ഭരണസമിതി നടത്തുന്ന ഇന്റര്‍വ്യൂവിന് നല്‍കും.
ഇതില്‍ ജ ില്ലാ വെയ്‌റ്റേജായി അഞ്ച് മാര്‍ക്കും അഭിമുഖത്തിന് ഹാജരാകുന്നവര്‍ക്ക് 3 മാര്‍ക്കും നല്‍കണം. 12 മാര്‍ക്ക് ഭരണസമിതികളുടെ താല്‍പര്യംപോലെ നല്‍കാം. ഈ നിബന്ധനയാണ് നിയമനങ്ങളെ അഴിമതിയുടെ കൂത്തരങ്ങാക്കുന്നത്. ഇവിടെ ചോദ്യപേപ്പര്‍ ചോര്‍ച്ച ഏതാണ്ട് നിത്യസംഭവമാണ്. ഇത് പലപ്പോഴും പുറത്തറിയുന്നില്ലെന്ന് മാത്രം. ഒരു വേക്കന്‍സിക്ക് 10 പേരുടെ റാങ്ക് ലിസ്റ്റാണ് പരീക്ഷാ ബോര്‍ഡ് സംഘങ്ങള്‍ക്ക് നല്‍കുക. ഇവരില്‍ നിന്ന് ഭരണസമിതി അഭിമുഖം നടത്തിയാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടത്.
തട്ടിപ്പുകള്‍ സംബന്ധിച്ച് വ്യക്തമായ ബോധ്യമുണ്ടെങ്കിലും സഹകരണ സംഘം ഭരണസമിതികളുടെ രാഷ്ട്രീയ സ്വാധീനം പലപ്പോഴും സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂച്ചുവിലങ്ങാകുകയാണ്. ഈ മേഖലയിലെ അഴിമതികളെ സംബന്ധിച്ച് പി. ഉബൈദുല്ല എം.എല്‍.എ നിയമസഭയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിവ്യയെ ഒളിവില്‍ കഴിയാല്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  a month ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  a month ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  a month ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  a month ago