മലബാര്‍ ഡെവലപ്പേഴ്‌സിന്റെ മൊണ്ടാന എസ്‌റ്റേറ്റ് ഒരുങ്ങുന്നു
കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളടങ്ങിയ മൊണ്ടാന എസ്റ്റേറ്റ് ടൗണ്‍ഷിപ്പ് ദ്രുതഗതിയില്‍ ഒരുങ്ങുന്നു. ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ മലബാര്‍ ഡെവലപ്പേഴ്‌സിന്റെ നേതൃത്വത്തിലാണ് കുറ്റിക്കാട്ടൂരിലെ പ്രകൃതി രമണീയമായ കുന്നിന്‍ മുകളില്‍ ടൗണ്‍ഷിപ്പ് വരുന്നത്. 3000 കോടി ചെലവില്‍ സമുദ്രനിരപ്പില്‍നിന്ന് 800 അടി ഉയരത്തില്‍ 150 ഏക്കറോളം വിസ്തൃതിയിലാണ് ടൗണ്‍ഷിപ്പ് വരുന്നത്.
അഞ്ചുവര്‍ഷത്തിനുള്ളില്‍ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയാക്കുമെന്ന് ചെയര്‍മാന്‍ എം.പി അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലബാര്‍ ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരം ഡിസംബര്‍ 22ന് ഇവിടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകോത്തര നിലവാരമുള്ള സ്‌കൂള്‍, സ്‌പോര്‍ട്‌സ് സ്‌കൂള്‍, മാളുകള്‍, കൃഷിയിടങ്ങള്‍, സ്വിമ്മിങ് പൂളുകള്‍, കളിസ്ഥലങ്ങള്‍, ജോഗിങ് ട്രാക്ക്, സൈക്കിളിങ് ട്രാക്ക്, തിയറ്ററുകള്‍, ക്ലിനിക്കുകള്‍, കണ്‍വന്‍ഷന്‍ സെന്റര്‍, മിനി തിയറ്ററുകള്‍, റെസ്റ്റോറന്റുകള്‍, മാലിന്യസംസ്‌കരണ പ്ലാന്റ് തുടങ്ങിയവയുള്‍പ്പെടെയാണ് ടൗണ്‍ഷിപ്പ് ഒരുക്കുന്നത്. ജൈവകൃഷിയും പദ്ധതിയുടെ ഭാഗമായി ആരംഭിക്കും.
ആര്‍ക്കിടെക്ട് ടോണി, കേളുക്കുട്ടി മേസ്തിരി, മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.പി. വീരാന്‍കുട്ടി, എ.കെ നിഷാദ്, മലബാര്‍ ഡെവലപ്പേഴ്‌സ് പ്രൊജക്ട് ഹെഡ് സജിത് ബക്കര്‍, കോര്‍പ്പറേറ്റ് ഹെഡ് യാഷിര്‍ ആദിരാജ, ഡിസൈന്‍ ഹെഡ് ഷെറീന അന്‍വര്‍, സെയില്‍സ് ഹെഡ് ആനന്ദ്, കോര്‍പ്പറേറ്റ് മീഡിയ ആന്‍ഡ് പി.ആര്‍ ഹെഡ് കെ.പി നാരായണന്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."