വാഹനമിടിച്ച് മരിച്ച സംഭവം: സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
പരപ്പനങ്ങാടി: ഹോട്ടല്‍ തൊഴിലാളിയായ പുത്തൂര്‍ മുസ്തഫ കോര്‍ട്ട്‌റോഡില്‍ വാഹനം ഇടിച്ചു മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് ഭാര്യ ബേബിയും ബന്ധു തറമ്മല്‍ അഷ്‌റഫും മുഖ്യമന്ത്രി, ഡിജിപി, ജില്ലാകലക്ടര്‍ എന്നിവരോട് ആവശ്യപ്പെട്ടു.ആറുദിവസം പിന്നിട്ടിട്ടും അപകടം വരുത്തിയ വാഹനം തിരിച്ചറിയാനായിട്ടില്ല എന്നത് സംഭവത്തിലെ ദുരൂഹതയാണ് വെളിപ്പെടുത്തുന്നതെന്ന് ബന്ധുവും പൊതുപ്രവര്‍ത്തകരും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പൊലീസ് വാഹനമിടിച്ചാണ് മരണം സംഭവിച്ചതെന്ന ജനങ്ങളുടെ സംശയത്തില്‍ കഴമ്പുണ്ടോ എന്നകാര്യത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നും ഭര്‍ത്താവിന്റെ മരണത്തോടെ വാടകവീട്ടില്‍ ഒറ്റപെട്ട ഭാര്യക്ക് ഉടന്‍ ധനസഹായം നല്‍കാന്‍ നടപടിവേണമെന്നും ആവശ്യപെട്ടു. എസ്.അഷ്‌റഫ്,യു.കലാനാഥന്‍,കെ.ഷമീര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."