ജന്മദിനാഘോഷ സര്‍ക്കുലര്‍: വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിച്ചു
മാറഞ്ചേരി: ദീന്‍ധയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദേശംനല്‍കി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിച്ചു. വര്ഗീയയാത്ത വിദ്യാര്‍ത്ഥി മനസുകളില്‍ കുത്തിയിറക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കൂട്ടുനില്ക്കുന്നതില് സംഘടനകള്‍ ആശങ്ക അറിയിച്ചു. മാറഞ്ചേരിയില്‍ കെ.എസ്.യു മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി പുസ്തകമം വിതരണം ചെയ്തുകൊണ്ടണ്ടാണ് പ്രതിഷേധിച്ചത്. മാറഞ്ചേരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. കെ.എസ്.യു ജില്ലാ സെക്രട്ടറി കാണാന്‍ നമ്പ്യാര്‍ പ്രധിഷേധം ഉദ്ഘാടനം ചെയ്തു. ശാമില്‍ ആസാദ് അധ്യക്ഷനായി, ഷിജില്‍ മുക്കാല, ആനന്ദ്, ഹാഷിര്‍ എന്നിവര്‍ സംസാരിച്ചു. എം.എസ്.എഫ്. വിവാദ സര്‍ക്കുലര്‍ സര്‍ക്കുലര്‍ കത്തിച്ചു കൊണ്ടണ്ട് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. ഫര്ഹാന് ബിയ്യം, ഹാജിഷ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."