വ്യവസ്ഥ ലംഘിച്ചുള്ള കെട്ടിട നിര്‍മാണം; വീര്‍പ്പുമുട്ടി നാദാപുരം നഗരം
നാദാപുരം: വ്യവസ്ഥ ലംഘിച്ചുള്ള കെട്ടിട നിര്‍മാണം നാദാപുരം പഞ്ചായത്തിനെ വീര്‍പ്പുമുട്ടിക്കുന്നു. കല്ലാച്ചിയിലും നാദാപുരത്തും വാഹന പാര്‍ക്കിങ്ങിന് ഇടമില്ലാതെ ജനം വലയുകാണ്.
സ്‌പെഷ്യല്‍ഗ്രേഡ് പഞ്ചായത്തായ നാദാപുരത്ത് കെട്ടിടം പണിയണമെങ്കില്‍ മുനിസിപ്പാലിറ്റിക്കു തുല്യമായ നിയമങ്ങള്‍ പാലിക്കണമെന്നാണ് ചട്ടം. എന്നാല്‍ വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ടുള്ള കെട്ടിട നിര്‍മാണമാണ് ഇവിടെ നടക്കുന്നത്.
കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും കൂടി ഏര്‍പ്പെടുത്തണമെന്ന കെട്ടിട നിര്‍മാണ ചട്ടം പാലിക്കാത്തത് കാരണം വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടുന്നത് പതിവാകുകയാണ്. ഇത് ഗതാഗതകുരുക്കിനും സ്തംഭനത്തിനും വരെ ഇടയാക്കാറുണ്ട്.
നേരത്തെ രണ്ടു ടൗണുകളായിരുന്ന കല്ലാച്ചിയും നാദാപുരവും അടുത്ത കാലത്തായി ഒറ്റ അങ്ങാടിയായി വികസിച്ചിരിക്കുകയാണ്. വാടകയിനത്തില്‍ ലഭിക്കുന്ന ഭീമമായ തുകയും ഭൂമി വിലയില്‍ വന്ന മാറ്റവുമാണ് പാര്‍ക്കിങ് ഏരിയകള്‍ പോലും കെട്ടിടമുറികളായി രൂപാന്തരപ്പെടുത്താന്‍ ഉടമകളെ പ്രേരിപ്പിക്കുന്നത്. ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥതലത്തിലും സഹായം ലഭിക്കുന്നതായി വ്യാപക പരാതി ഉണ്ട്. നേരത്തെ അനധികൃത കെട്ടിടനിര്‍മാണത്തിന് കൂട്ടുനിന്നെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."