HOME
DETAILS
MAL
അരിക്കുഴ സ്‌കൂളില്‍ ഈസി ഇംഗ്ലീഷ് പദ്ധതി തുടങ്ങി
backup
October 26 2017 | 22:10 PM
അരിക്കുഴ: അരിക്കുഴ ഗവണ്‍മെന്റ് സ്‌കൂളിലെ ഓരോ വിദ്യാര്‍ഥിയും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ളവരാകുക എന്ന ലക്ഷ്യത്തോടെ 'ഈസി ഇംഗ്ലീഷ്' പദ്ധതി ആരംഭിച്ചു. ഇന്റര്‍നാഷണല്‍ നിലവാരത്തിലേക്ക് സ്‌കൂളിനെ ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന 'ടീം വിജയപഥം' ആണ് സംഘാടകര്‍.ഹെഡ്മിസ്ട്രസ് ഇന്‍-ചാര്‍ജ് കെ.ജി നിര്‍മല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ ജി സുകുമാരന്‍ അധ്യക്ഷനായി. ഫാക്കല്‍റ്റി കോ-ഓര്‍ഡിനേറ്റര്‍ കെ ആര്‍ സോമരാജന്‍, സ്‌കൂള്‍ ലീഡര്‍ അഞ്ജന സജീവ് എന്നിവര്‍ സംസാരിച്ചു. ടീം വിജയപഥം കണ്‍വീനര്‍ സി കെ ലതീഷ് സ്വാഗതവും, കമ്മിറ്റിയംഗം എ എം മഹേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."