ആര്‍.എസ്.എസ് നേതാവിന്റെ ജന്മശതാബ്ദി ആഘോഷം: പ്രതിഷേധ പ്രകടനം നടത്തി
പുതുക്കോട്: ധീന്‍ ദയാല്‍ എന്ന ആര്‍.എസ്.എസ് നേതാവിന്റെ ജന്മശതാപ്തി കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ആഘോഷിക്കണമെന്ന വിവാദ ഉത്തരവ് ഇറക്കിയ കേരള സര്‍ക്കാറിനെതിരേയും, വിദ്യാഭ്യാസവകുപ്പിനെതിരേയും എം.എസ്.എഫ് പുതുക്കോട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവാദ ഉത്തരവ് അഗ്‌നിക്കിരയാക്കി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
സംസ്ഥാന ഭരണത്തില്‍ വന്നത് തൊട്ട് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിന് ചൂട്ടുപിടിക്കുന്ന നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്ന ഇടത് സര്‍ക്കാര്‍ മതേതര കേരളത്തിന് തന്നെ അപമാനമായിമാറിയിരിക്കുകയാണ്. പ്രതിഷേധ പ്രകടനം പുതുക്കോട് തെരുവില്‍ നിന്നും തുടങ്ങി അഞ്ചുമുറിയില്‍ സമാപിച്ചു. വിവാദ ഉത്തരവ് അഗ്‌നിക്കിരയാക്കിയ ശേഷം സമാപന പ്രഭാഷണം ശഫീഖ് ഉദ്ഘാടനം നിര്‍വഹിച്ചു. അഫ്‌സല്‍ അധ്യക്ഷനായി. സ്വാദിഖ് നന്ദി പറഞ്ഞു.
പാലക്കാട്: ജനസംഘം സ്ഥാപക നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശദാബ്ദി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ആഘോഷിക്കണമെന്ന വിദ്യഭ്യാസ വകുപ്പിന്റെ സര്‍ക്കുലറിനെതിരേ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സ്റ്റേഡിയം പരിസരത്ത് നടന്ന പ്രതിഷേധ സംഗമം റഷാദ് പുതുനഗരം ഉദ്ഘാടനം നിര്‍വഹിച്ചു. നിരന്തരമായ സംഭവങ്ങളിലൂടെ വിദ്യാഭ്യാസമന്ത്രി തന്റെ സംഘ്പരിവാര്‍ വിധേയത്വം തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിനത്തില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് മൂത്താന്തം കര്‍ണകിയമ്മന്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തിലും ഇപ്പോഴത്തെ വിവാദ സര്‍ക്കുലര്‍ വിഷയത്തിലും സര്‍ക്കാര്‍ കുറ്റകരമായ മൗനം പാലിക്കുകയാണ്. കോഴിക്കോട് കൊയിലാണ്ടിയിലെ ഗവ.സ്‌കൂളില്‍ ആര്‍.എസ്.എസ് അനുകൂല പുസ്തക വിതരണം നടന്ന വിഷയത്തില്‍ അധികൃതര്‍ അവസാന നിമിഷം മാത്രമാണ് ഇടപ്പെട്ടത്.
യു.ഡി.എഫ് ഭരണകാലത്ത് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് തൊട്ടതിനെല്ലാം കൊടിയെടുത്തിരുന്നവര്‍ ഇന്നെവിടെയെന്നും അദ്ദേഹം ചോദിച്ചു. ഷഹന അഷ്‌റഫ് അധ്യക്ഷയായി. മത്തായി മാസ്റ്റര്‍, ഷാജഹാന്‍ കാരൂക്കില്‍ സംസാരിച്ചു. വിവാദ സര്‍ക്കുലര്‍ കത്തിച്ചു.
കെ.എം സാബിര്‍ അഹ്‌സന്‍ സ്വാഗതവും പി.ഡി രാജേഷ് നന്ദിയും പറഞ്ഞു. രഞ്ജിന്‍ കൃഷ്ണ, അക്ബറലി കൊല്ലങ്കോട്, ഹസനുല്‍ ബന്ന, സമദ് പുതുപ്പള്ളി തെരുവ്, രാകേഷ് പല്ലന്‍, ചാത്തനൂര്‍ സക്കീര്‍, ഷബ്‌നാസ്, റഫീഖ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."