പരാധീനതകളില്‍ വീര്‍പ്പുമുട്ടി വലിയങ്ങാടി റോഡ്
പാലക്കാട്: പാലക്കാട്ടെ പ്രധാന വാണിജ്യകേന്ദ്രമായ വലിയങ്ങാടി കാലങ്ങളായി പരാധീനതകളില്‍ വീര്‍പ്പുമുട്ടുകയാണ്. നഗരത്തിലെ ശകുന്തള ജങ്ഷനു സമീപത്തെ പട്ടിക്കര ബൈപാസ് റോഡു തിരിയുന്നിടം മുതല്‍ മേലാമുറി ജങ്ഷന്‍ വരെ പാലക്കാട്ടെ വലിയങ്ങാടി വ്യാപിച്ചുകിടക്കുന്നത്. വലിയങ്ങാടി റോഡിനിടയില്‍ നിരവധി പോക്കറ്റ് റോഡുകളും തെരുവുകളുമാണുള്ളത്.
എണ്ണക്കൊട്ടില്‍ത്തെരുവ്, പീരങ്കിത്തെരുവ് എന്നിങ്ങനെ നിരവധി തെരുവുകളുമുള്ള ഇവിടം കാലങ്ങളായി ഗതാഗതക്കുരുക്കൊരു തീരാശാപമാണ്. കാലപ്പഴക്കമുള്ള ഓട്ടപുരകളില്‍ പ്രവര്‍ത്തിക്കുന്ന കടമുറികളാണ് മിക്കതും. മീന്‍മാര്‍ക്കറ്റും പച്ചക്കറി പഴം മാര്‍ക്കറ്റുമെന്നുവേണ്ട തുണിത്തരങ്ങള്‍, സ്റ്റേഷനറി, പാത്രങ്ങള്‍ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളാണ് വലിയങ്ങാടി റോഡില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനുപുറമെ ആരാധനാലയങ്ങളും ധനകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
മേലാമുറി ജങ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന പച്ചക്കറി പഴം മാര്‍ക്കറ്റുകള്‍ക്ക് പരാധീനതകള്‍ക്കു നടുവിലാണ്. ലോഡുമായി എത്തുന്ന നൂറുക്കണക്കിനു ചരക്കു വാഹനങ്ങളിലെ ജീവനക്കാര്‍ക്കു പ്രാഥമിക സൗകര്യം നിര്‍വഹിക്കാന്‍ പോലും പ്രതിസന്ധിയിലാണ്. ഇതിനു പുറമെ ഗതാഗതക്കുരുക്കില്‍പ്പെടുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ്. പട്ടാമ്പി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കല്‍മണ്ഡപം ഭാഗത്തേക്കും പോവാന്‍ ഏറെ ആശ്രയിക്കുന്ന റോഡാണ് വലിയങ്ങാടി റോഡ് നേരത്തെ വലിയങ്ങാടി റോഡില്‍ വണ്‍വേ സംവിധാനമേര്‍പ്പെടുത്തിയെങ്കിലും നാളുകള്‍ കഴിഞ്ഞതോടെ എല്ലാം പഴയ പോലെയായി.
വ്യാപാര സ്ഥാപനങ്ങള്‍ക്കുമുന്നില്‍ മതിയായ പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതും ചരക്കുമായെത്തുന്ന ലോറികള്‍ ലോഡിറക്കാന്‍ നിര്‍ത്തുന്നതുമാണ് വലിയങ്ങാടി റോഡിലെ ഗതാഗതക്കുരുക്കിന്റെ കാരണം.
ഇതിനു പുറമെ മിക്കയിടത്തും അഴുക്കുചാലുകള്‍ തുറന്നുകിടക്കുന്നതും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നതും വ്യാപാരികളെ ദുരിതത്തിലാക്കുന്നതും വലിയങ്ങാടി റോഡ് നായ്ക്കളും കന്നുകാലികളും വിഹാരകേന്ദ്രമാണ്. വലിയങ്ങാടി റോഡില്‍ പ്രവര്‍ത്തിക്കുന്നു.
മീന്‍മാര്‍ക്കറ്റിന്റെ കെട്ടിടവും ശോച്യാവസ്ഥയിലാണ്. ഗതാഗതക്കുരുക്ക് തീരാശാപമായ വലിയങ്ങാടി റോഡിലെ ശോച്യാവസ്ഥകള്‍ പരിഹരിക്കണമെന്നാവശ്യം ശക്തമാവുകയാണ്.
കാലപ്പഴക്കത്തില്‍ ജീര്‍ണിച്ച മത്സ്യമാര്‍ക്കറ്റ് കെട്ടിടം പുതുക്കിപ്പണിയുകയും പച്ചക്കറി മാര്‍ക്കറ്റ് അടിസ്ഥാനസൗകര്യമൊരുക്കണമെന്നാവശ്യം ഉയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."