HOME
DETAILS

കുമ്പിടി കാങ്കപ്പുഴ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം; തുക 75 കോടിയില്‍ നിന്ന് 100ആയി ഉയര്‍ത്തി

  
backup
October 26 2017 | 23:10 PM

%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf-%e0%b4%95%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%b1%e0%b4%97%e0%b5%81%e0%b4%b2


ആനക്കര: മലപ്പുറം പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച് ഭാരതപ്പുഴക്ക് കുറുകെ കുമ്പിടി കാങ്കപ്പുഴയില്‍ റഗുലേറ്റര്‍ നിര്‍മാണത്തിന് തുക 100 കോടിയായി ഉയര്‍ത്തി. കഴിഞ്ഞ ബജറ്റില്‍ 75 കോടി രൂപ വകയിരുത്തിയിരുന്നതാണ് 100 കോടിയായി ഉയര്‍ത്തിയത്.
വി.ടി ബല്‍റാം എം.എല്‍.എയാണ് വിഷയം അധികൃതര്‍ക്ക് മുന്നിലെത്തിച്ചത് ഇതേ തുടര്‍ന്നായിരുന്നു കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയത്. പിന്നീട് കുറ്റിപ്പുറം എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങളും റെഗുലേറ്റര്‍ യാഥാര്‍ഥ്യമാക്കാനായി പരിശ്രമിച്ചു.
കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് ഇതിന് അനുമതി വന്നിരുനെങ്കിലും പിന്നീട് മണ്ണ് പരിശോധനമാത്രമാണ് നടന്നത്. അന്ന് ബജറ്റില്‍ വകയിരുത്തിയ പ്രകാരം ഒരു കോടി രൂപ ചിലവില്‍ കുമ്പിടി കാങ്കപ്പുഴ റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ മണ്ണ് പരിശോധന ആരംഭിക്കുകയും പാറകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ബജറ്റില്‍ 75 കോടി രൂപ വകയിരുത്തിയിരുന്നു ഇതാണ് ഇപ്പോള്‍ നൂറ് കോടി രൂപയായി ഭരണാനുമതി നല്‍കിയിരിക്കുന്നത്.
പാലക്കാട്-മലപ്പുറം ജില്ലകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കാനും ഇരു ജില്ലകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനും കഴിയുന്നതാണ് റഗുലേറ്റര്‍ കം ബ്രിഡ്ജ്.
തുലാം മാസത്തില്‍ തന്നെ ഭാരതപ്പുഴ വറ്റി തുടങ്ങിയിട്ടുണ്ട്. കുമ്പിടിയില്‍നിന്നു തൃക്കണാപുരം വഴി 10 കിലോമീറ്ററോളം ദൂരം വളഞ്ഞുവേണം കുറ്റിപ്പുറത്ത് എത്താന്‍.
പുതിയ പാലം യാഥാര്‍ഥ്യമാകുന്നതോടെ നിലവില്‍ ഇരു കരകളിലുമെത്താന്‍ തോണികളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്കും അനുഗ്രഹമാകും ഇത് പാലക്കാട് ജില്ലാ അതിര്‍ത്തി പ്രദേശങ്ങളുടെ വികസനത്തിന് കാരണമാകുകയും ചെയ്യും. പതിറ്റാണ്ടുകളുടെ മുറവിളിയാണിത്.
റഗുലേറ്റര്‍ വരുന്നതോടെ പാലക്കാട് ജില്ലയിലെ ആനക്കര, കപ്പൂര്‍, പട്ടിത്തറ തുടങ്ങി പഞ്ചായത്തുകളിലെ കുടിവെളളക്ഷാമവും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, ഇരുമ്പിളിയം, തവനൂര്‍ ഉള്‍പ്പെടെയുളള പഞ്ചായത്തുകളിലെ കുടിവെളള ക്ഷാമത്തിനും പരിഹാരമാകും. ഇതിന് പുറമെ രണ്ട് ജില്ലയിലേയും ആയിരക്കണക്കിന് ഹെക്റ്റര്‍ കൃഷി ഭൂമിയിലേക്ക് ജലസേചനം നടത്താനാകും.
കുറ്റിപ്പുറത്ത് ഹൈസ്‌കൂള്‍ ഭാഗത്ത് നിന്ന് നോക്കിയാല്‍ കാണുന്ന ഉമ്മത്തൂരിലേക്ക് ഇപ്പോള്‍ പത്ത് കിലോമീറ്റര്‍ ചുറ്റിവേണം എത്താന്‍ ഈ മേഖയിലുളള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുളളവര്‍ കടത്ത് തോണിയെയാണ് ആശ്രയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  15 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  15 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  15 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  15 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  15 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  15 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  15 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  15 days ago