വാഹന പ്രചരണജാഥക്ക് സ്വീകരണം
കുന്നംകുളം : കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിക്ഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന് സംഘടിപ്പിക്കുന്ന ദേശീയ തൊഴിലാളി പ്രക്ഷേഭത്തിന്റെ തൃപ്രയാര്‍ കുന്നംകുളം വാഹന പ്രചരണജാഥക്ക് കുന്നംകുളത്ത് സ്വീകരണം നല്കി.
കേന്ദ്രസര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ -സ്വകാര്യവല്‍ക്കണ തെഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിക്ഷേധിച്ച് നവംമ്പര്‍ 9, 10, 11 തിയ്യതികളിലായി പാര്‍ലമെന്റിന് മുമ്പില്‍ നടത്തുന്ന ദേശീയ തൊഴിലാളി പ്രക്ഷേഭത്തിന്റെ ഭാഗമായി കുന്നംകുളത്ത് നല്കിയ സ്വീകരണയോഗം സി.ഐ.ടി.യു അഖിലേന്ത്യ കൗണ്‍സില്‍ അംഗവും മുന്‍ എം.എല്‍.എ യുമായ ബാബു എം.പാലിശ്ശേരി ഉദ്ഘാടനം ചെയ്തു.
ഐ.എന്‍.ടി.യു.സി പ്രസിഡന്റ് ജാക്സണ് അധ്യക്ഷനായിരുന്നു . യോഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ ഐ.എന്‍.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് സോമന് മൂത്രത്തിക്കര, മാനേജര്‍, സി.ഐ.ടി.യു ജില്ലാ വൈസ്്് പ്രസിഡന്റ് കെ.എഫ് ഡേവീസ്, സി.ഐ.ടി.യു എരിയ്യാ കമ്മിറ്റി അംഗം കെ.എ അസീസ് സംസാരിച്ചു. ഐ.ടി.യു ഏരിയാ പ്രസിഡന്റ് പി.ജി ജയപ്രകാശ്, സി.കെ രവി, സി.ടി ബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."