കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് സെന്റര്‍: മഹല്ല് ഭാരവാഹികള്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി
തൃശൂര്‍: സുന്നി മഹല്ല് ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹല്ലുകളെ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് സെന്ററുകളായി ഉയര്‍ത്തുന്ന പദ്ധതിയായ മാതൃക മഹല്ലിന്റെ ഭാഗമായുള്ള കമ്മിറ്റി ഭാരവാഹികള്‍ക്കുള്ള പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. മഹല്ലുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിക്കുകയും, മഹല്ലില്‍ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുകയും, മഹല്ലിലെ മുഴുവന്‍ ജനങ്ങളുടേയും പുരോഗതി ലക്ഷ്യമാക്കി മഹല്ല് ഭരണം നടത്തുകയും ചെയ്യുന്നതിനുള്ള വിദഗ്ദ്ധ പരിശീലനമാണ് മഹല്ല് ഭാരവാഹികള്‍ക്ക് നല്‍കി വരുന്നത്. പെരിങ്ങോട്ടുകര യാറത്തിങ്കല്‍ മഹല്ല്, പയ്യൂര്‍ മഹല്ല്, വെസ്റ്റ് പല്ലൂര്‍ മഹല്ല്, പുന്നയൂര്‍ വടക്കേ എടക്കര മഹല്ല് (കുഴിങ്ങര) എന്നിവിടങ്ങളില്‍ നടന്ന പരിശീലനത്തിന് സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ വര്‍ക്കിംഗ് സെക്രട്ടറിയും, സമസ്ത ലീഗല്‍ സെല്‍ ജില്ലാ കണ്‍വീനറുമായ ബഷീര്‍ കല്ലേപ്പാടം നേതൃത്വം നല്‍കി. ജില്ലയിലെ മുഴുവന്‍ മഹല്ലുകളിലും പദ്ധതിയുമായി ബന്ധപ്പെട്ട് ഭാരവാഹികള്‍ക്കുള്ള പരിശീലനം സംഘടിപ്പിക്കണമെന്ന് എല്ലാ മഹല്ല് പ്രസിഡന്റുമാരോടും, സെക്രട്ടറിമാരോടും സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി എന്നിവര്‍ ആവശ്യപ്പെട്ടു. ബന്ധപ്പെടുക: ബഷീര്‍ കല്ലേപ്പാടം 8281942520, 9562145452
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."