ഒരുമനയൂരില്‍ കെ.എസ്.ആര്.ടി.സി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരുക്ക്
ചാവക്കാട് : ദേശീയപാത 17 ഒരുമനയൂര്‍ ഒറ്റതെങ്ങില്‍ കെ.എസ്.ആര്.ടി.സി ലിമിറ്റഡ് സ്റ്റോപ്പ് ബസും, ഭക്ഷ്യ എണ്ണകയറ്റിയ ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരുക്ക്.
ടാങ്കര്‍ ലോറി ഡ്രൈവര്‍ കോഴിക്കോട് കുന്ദമംഗലം പുറായില്‍ വീട്ടില്‍ മുഹമ്മദ് (52,) ബസ്ഡ്രൈവര്‍ ദേശമംഗലം മുരളീധരന് (53 ), കണ്ടക്ടര്‍ മഞ്ചേരി പെരുളി തുടിക വീട്ടില്‍ ലുക്ക്മാന്‍ (29,) ബസ്യാക്ക്രാരായ മലപ്പുറം ചെമ്മാട് സൈതലവി (29) എറണാംകുളം എടപള്ളി മോണാര് അപ്പാര്‍ട്ടുമെന്റില്‍ സുധീപ് ഭാര്യ ധന്യ (32) എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇന്നലെ 3.15 നാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ 3 മണിക്കൂറിലധികം ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
പരിക്കേറ്റവരെ ചാവക്കാട് ടി.സി.ഡി.എസ്, ട്ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകരാണ് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചത്. യാത്രക്കാരും നാട്ടുകാരും ചാവക്കാട് പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ക്രെയിന്‍ സര്‍വീസ് എത്തിയാണ് അപകടത്തില്‍പ്പെട്ട ബസ് മൂന്നു മണിക്കുറിനു ശേഷം മാറ്റി ഗതാഗതം പുനസ്ഥാപിച്ചത് . ചേറ്റുവറോഡിലെ വാഹനങ്ങള്‍ കടപ്പുറം വഴി സര്‍വീസ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."