ഡാര്‍ജിലിങില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ഗൂര്‍ഖാ ലാന്‍ഡ് സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് ഡാര്‍ജിലിങ്ങില്‍ വിന്യസിച്ച അര്‍ധ സൈനിക വിഭാഗത്തെ പിന്‍വലിക്കാമെന്ന് സുപ്രിം കോടതി.
ഹിമാചലിലും ഗുജറാത്തിലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷക്കായി ഈ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സേനാംഗങ്ങളെ ആവശ്യമായി വന്ന സാഹചരത്തിലാണ് 15 കമ്പനി അര്‍ധ സൈനിക വിഭാഗത്തില്‍ ഏഴ് കമ്പനിയെ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതി അനുമതി നല്‍കിയത്.
ഡാര്ജിലിങ്ങിനുപുറമെ കാലിപോങിലുമാണ് സുരക്ഷയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അര്‍ധസൈനിക വിഭാഗത്തെ നിയോഗിച്ചിരുന്നത്.
നിലവില്‍ ഡാര്‍ജിലിങ് മേഖലയിലെ ക്രമസമാധാന നില സമാധാനപരമാണ്.ഈ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ സേനയെ ഇവിടെ നിലനിര്‍ത്തേണ്ടതില്ലെന്നും സുരക്ഷാ ആവശ്യങ്ങള്‍ കൂടുതല്‍ വേണ്ടിടത്തേക്ക് നിയോഗിക്കാമെന്നും സുപ്രിം കോടതി ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."