ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം: പൊലിസ്
തിരുവനന്തപുരം: എ.ടി.എം കാര്‍ഡ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോര്‍ത്തി പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹറ.
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഘങ്ങളുടെ തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.
ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നുവെങ്കിലും ഇപ്പോഴും പലരും ഈ തട്ടിപ്പിനിരയാവുന്നതായി കാണുന്നുവെന്നും ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാനും മറ്റു പല ബാങ്കിങ് സേവനങ്ങള്‍ക്കുമെന്ന പേരില്‍ എ.ടി.എം കാര്‍ഡ് വിവരങ്ങള്‍, ഒറ്റത്തവണ പാസ്‌വേര്‍ഡ് (ഒ.ടി.പി.) എന്നിവ ചോര്‍ത്തിയെടുത്ത് പണം തട്ടുന്നതാണ് ഇവരുടെ പ്രവര്‍ത്തനരീതിയാണെന്നും പൊലിസ് മേധാവി അറിയിച്ചു.
ഓണ്‍ലൈനായി പണം കൈമാറുമ്പോള്‍ അക്കൗണ്ട് ഉടമയാണോ പണം കൈമാറുന്നതെന്ന് ഉറപ്പാക്കാനായി ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന രഹസ്യ നമ്പര്‍ ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് അയക്കാറുണ്ട്. ബാങ്കില്‍ നിന്നാണെന്നും മറ്റും സൂചിപ്പിച്ച് അക്കൗണ്ട് വിവരങ്ങള്‍ ശരിയാക്കുന്നതിനാണെന്ന വ്യാജേന തട്ടിപ്പുകാര്‍ ഉപഭോക്താവിനെ വിളിച്ച് ഈ ഒ.ടി.പി നമ്പര്‍ മനസിലാക്കുന്നതോടെ അക്കൗണ്ടില്‍ നിന്നു പണം ചോര്‍ത്തപ്പെടുന്നു. ഇത്തരം തട്ടിപ്പുകള്‍ക്ക് നിരവധിപേര്‍ നമ്മുടെ നാട്ടിലും വിധേയരാവുന്നുണ്ട്.
ഏതു സാഹചര്യത്തിലും ഇത്തരം നമ്പരുകളും പാസ്‌വേര്‍ഡുകളും ബാങ്കില്‍ നിന്നാണെന്നു പറഞ്ഞാല്‍പോലും പങ്കുവയ്ക്കരുതെന്നും സംസ്ഥാന പൊലിസ് മേധാവി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."