18 കോടിയുടെ ഹഷീഷ് കടത്ത്; മൂന്നുപേര്‍കൂടി അറസ്റ്റില്‍ ഇതുവരെ അറസ്റ്റിലായതു 10 പേര്
തൊടുപുഴ: അന്താരാഷ്ട്ര വിപണിയില്‍ 18 കോടിയിലധികം വിലമതിക്കുന്ന പതിനേഴരക്കിലോ ഹഷീഷ് ഓയില്‍ പിടിച്ച കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായി. ഇടുക്കി നെടുങ്കണ്ടം മഞ്ഞപ്പെട്ടി വെട്ടിക്കാട്ടില്‍ ജോബിന് (23), മഞ്ഞപ്പാറ നെടുമ്പള്ളിയില്‍ അനന്ദു(21), തങ്കമണി ഉദയഗിരി പെരുമ്പ്രായില്‍ രഞ്ജിത്ത് (30) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം നെടുങ്കണ്ടത്ത് നിന്ന് പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ജോബിന്, അനന്ദു എന്നിവര്‍ ഒന്നാം പ്രതി അബിന്‍ ദിവാകരന്റെ നിര്‍ദേശ പ്രകാരം ആന്ധ്രയിലെ ധാരാക്കോണ്ടയിലെ ആദിവാസി ഗ്രാമത്തില്‍ ഹഷീഷ് ഓയില്‍ നിര്‍മാണത്തിന് സഹായിക്കാന്‍ പോയവരാണ്.
രഞ്ജിത്താണ് ഹഷീഷ് ഓയില്‍ നിര്‍മിക്കാനുള്ള യന്ത്രം തയാറാക്കിയത്. ഇയാള്‍ തങ്കമണിയില്‍ വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു. 30 കിലോയുള്ള യന്ത്രം കാറില്‍ ആലുവയിലും തുടര്‍ന്ന് ട്രെയിനില്‍ വിശാഖപട്ടണത്തും എത്തിച്ച് അവിടെ നിന്ന് ബസ് മാര്‍ഗം ധാരാക്കോണ്ടയില്‍ എത്തിക്കുകയായിരുന്നു. മുഖ്യപ്രതികളില്‍ നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ഇവര്‍ നിരീക്ഷണത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."