മോദി ട്രംപ് കൂടിക്കാഴ്ച്ച അടുത്തമാസം
ന്യൂഡല്‍ഹി: യു.എസ് പ്രതിരോധ സെക്രട്ടറി റെക്സ് ടില്ലേഴ്സന്റെ ഇന്ത്യ സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്തമാസം കൂടിക്കാഴ്ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ നടക്കുന്ന ഈസ്റ്റ് ഏഷ്യ ഉച്ചകോടിയ്ക്ക് മുന്നോടിയായിട്ടാവും ഇരുവരും കൂടിക്കാഴ്ച്ച നടത്തുക.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ വിലയിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ- പസിഫിക് മേഖലയിലെ സുരക്ഷ, ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാവും. എന്നാല്‍ കൂടിക്കാഴ്ച്ചയ്ക്കുള്ള സമയം നിശ്ചയിച്ചിട്ടില്ല.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി നവംബര്‍ 12നാണ് മനിലയിലെത്തുന്നത്. ട്രംപും അന്നുതന്നെ എത്തുന്നുണ്ട്. എന്നാല്‍ 13 ന് തന്നെ മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."