HOME
DETAILS
MAL
പദ്ധതികളുടെ വിവരങ്ങള്‍ എം.എല്‍.എമാര്‍ക്ക് നല്‍കിയില്ലെങ്കില്‍ നടപടി
backup
October 30 2017 | 18:10 PM
തിരുവനന്തപുരം : നിയോജകമണ്ഡലങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികളെ സംബന്ധിച്ച വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പുകളും അതത് എം.എല്‍.എമാര്‍ക്ക് സമയബന്ധിതമായി നല്‍കണമെന്ന് എല്ലാ വകുപ്പുകള്‍ക്കും വകുപ്പുതലവന്മാര്ക്കും ചീഫ് സെക്രട്ടറി നിര്‍ദേശം നല്കി.
വീഴ്ച്ച വരുത്തിയാല്‍ ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."