പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി
കഠിനംകുളം: വീണ്ടും കോണ്‍ഗ്രസ് പഞ്ചായത്തംഗത്തെ പ്രസിഡന്റാക്കി എല്‍.ഡി.എഫ് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിര്‍ത്തി. കോണ്‍ഗ്രസ് പഞ്ചായത്തംഗം എ.ഷാനിബ ബീഗമാണ് പുതിയ പ്രസിഡന്റ്.
വികസനകാര്യ സ്ഥിരം സമതി അധ്യക്ഷയായിരുന്ന ഷാനിബ ബീഗം കഴിഞഒരു രാത്രി കൊണ്ട് കൂറുമാറിയാണ് എല്‍.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വസന്തകുമാരിയാണ് മത്സരിച്ചത്. ഷാനിബ ബീഗത്തിന് ഏഴും വസന്തകുമാരിക്ക് ആറും വോട്ടും ലഭിച്ചു.
ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് ബ്ലോക്കില്‍ ഭരണം നിലനില്‍ക്കുന്നത്. യു.ഡി.എഫിലെ ജലജകുമാരിയായിരുന്നു ആദ്യം പ്രസിഡന്റായത്. ഒന്നരവര്‍ഷം മുമ്പ് നടന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസില്‍ നിന്നുള്ള ജോളി പത്രോസ്കൂറ് മാറി എല്‍.ഡി.എഫിനെ അനുകൂലിച്ചു.
ഇതോടെ യു.ഡി. എഫിന് ഭരണം നഷ്ടമായി. തുടര്‍ന്ന് ജോളി പത്രോസിനെ പ്രസിഡന്റാക്കി എല്‍.ഡി.എഫ് ഭരണം പിടിച്ചെടുത്തു. ഒരു മാസം മുമ്പ് ജോളി പത്രോസ് രാജിവച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോയതോടെയാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് വന്നത്. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പിന് ഏതാനം മണിക്കൂറുകള്‍ മുന്‍പാണ് യു.ഡി.എഫിന്റെ മറ്റൊരംഗത്തെ പ്രസിഡന്റാക്കി എല്‍.ഡി.എഫ് ഭരണം നിലിര്‍ത്തിയത്.
കൂറുമാറിയ അംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മുരുക്കുംപുഴ ഡിവഷനില്‍ നിന്നാണ് ഷാനിബ ബീഗം തിരഞ്ഞെടുക്കപ്പെട്ടത്. നിര്‍ഭയ പദ്ധതിയുടെ മുന്‍ സംസ്ഥാന കോഡിനേറ്ററായിരുന്നു. സംസ്ഥാന സാമൂഹ്യനിതി വകുപ്പിലെ ഉദ്യോഗസ്ഥയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."