കോപ്പിയടിച്ചു; ഐ.പി.എസ് ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍
ചെന്നൈ: ഐ.എ.എസ് നേടാനായി സിവില്‍ സര്‍വിസ് മെയിന്‍ പരീക്ഷയ്ക്കു കോപ്പിയടിച്ച മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനും ഇതിന് സഹായിച്ച ഭാര്യയും അറസ്റ്റില്‍.
തിരുനെല്‍വേലി നങ്കുനേരിയിലെ എ.എസ്.പിയും എറണാകുളം നെടുമ്പാശേരി കുന്നുകര സ്വദേശിയുമായ സഫീര്‍ കരീമും ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശിനി ജോയ്സി ജോയിയുമാണ് അറസ്റ്റിലായത്. 2015 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ സഫീറിന് പരീക്ഷാഹാളിന് പുറത്തു നിന്ന് ഭാര്യ ഫോണില്‍ ബ്ലൂടൂത്ത് വഴി ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. എഗ്മോറിലെ സ്കൂളിലായിരുന്നു പരീക്ഷ. സഫീറിനെതിരേ വഞ്ചനാക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
സഫീര്‍ കരീം 112ാം റാങ്കുനേടിയാണ് ഐ.പി.എസ് കരസ്ഥമാക്കിയിരുന്നത്. കോപ്പിയടി നടത്തുന്നുണ്ടെന്ന സംശയത്തില്‍ ഇദ്ദേഹം പ്രത്യേക നിരീക്ഷണത്തിലായിരുന്നു. പ്രൊബേഷനിലുള്ള സഫീറിനെ കുറ്റം തെളിഞ്ഞാല്‍ ഐ.പി.എസില്‍ നിന്ന് പുറത്താക്കിയേക്കും.
രണ്ടു വര്‍ഷംമുന്‍പും അദ്ദേഹം ഐ.എ.എസ് ലഭിക്കാനായി പരീക്ഷ എഴുതിയിരുന്നു. പിന്നീടാണ് ഐ.പി.എസ് ലഭിക്കുന്നത്. എന്‍ജിനീയറിങ് ബിരുദധാരി കൂടിയായ സഫീര്‍ സിവില്‍ സര്‍വിസ് കോച്ചിങ് ക്ലാസും നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."