കെ.എസ്.ആര്.ടി.സി സമുച്ചയങ്ങളില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ വരുന്നു; ആദ്യം തിരുവനന്തപുരത്ത്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്ഡുകളോടനുബന്ധിച്ച് ഒഴിഞ്ഞു കിടക്കുന്ന കെട്ടിട സമുച്ചയങ്ങളിലേക്ക് സര്‍ക്കാര്‍ ഓഫിസുകള്‍ മാറ്റുന്നതിനുള്ള തീരുമാനമായി. ഇതിന്റെ ആദ്യഘട്ടം തിരുവനന്തപുരത്തെ തമ്പാനൂര്‍ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡ് കെട്ടിടത്തിലാണ് നടപ്പിലാക്കുന്നത്. ലോട്ടറി വകുപ്പിന്റെ ഓഫിസുകളാണ് ഇവിടേക്ക് മാറ്റുക.
വായ്പാ തുക ഉപയോഗിച്ച് കെട്ടിയുയര്‍ത്തിയ കെ.എസ്.ആര്.ടി.സി സമുച്ചയങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കൈമാറുമെന്ന് മന്ത്രി തോമസ് ഐസക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ സംസ്ഥാന ഓഫിസ്, തിരുവനന്തപുരം ജില്ലാ ലോട്ടറി ഓഫിസ്, ലോട്ടറി ക്ഷേമനിധി ജില്ലാ, സംസ്ഥാന ഓഫിസുകളാണ് സ്വകാര്യ കെട്ടിടങ്ങളില്‍നിന്ന് തമ്പാനൂരിലെ കെ.എസ്.ആര്.ടി.സി സമുച്ചയത്തിലേക്ക് മാറുന്നത്. മൂന്നാം നിലയില്‍ 9000 ചതുരശ്രയടി സ്ഥലമാണ് ഈ ഓഫിസുകള്‍ക്കായി ലോട്ടറി വകുപ്പ് വാടകയ്ക്കെടുക്കുന്നത്. കെ.ടി.ഡി.എഫ്.സിയാണ് കോടികള്‍ മുടക്കി ബഹുനില സമുച്ചയങ്ങള്‍ നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."