അഞ്ചു മെഡിക്കല്‍ കോളജുകളുടെ പണി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ സ്പെഷല്‍ ഓഫിസറെ നിയമിച്ചു
തിരുവനന്തപുരം: അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സ്പെഷല്‍ ഓഫിസറെ നിയമിച്ചു.
കാസര്‍കോട്, കോന്നി, വയനാട്, പാലക്കാട്, ഇടുക്കി എന്നീ മെഡിക്കല്‍ കോളജുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രവേശനം നല്കുന്ന രീതിയില്‍ പണി വേഗത്തിലാക്കാനാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അജയകുമാറിനെ സ്പെഷല്‍ ഓഫിസറായി നിയമിച്ചത്.
കൂടാതെ മഞ്ചേരി, പാരിപ്പള്ളി, എറണാകുളം കോളജുകളുടെ നടത്തിപ്പ് ചുമതലയും സര്‍ക്കാര്‍ അജയകുമാറിന് നല്കി.
കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരകള്ക്കായായാണ് മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത്. വയനാട് കല്‍പ്പറ്റ കോട്ടത്തറയില്‍ 50 ഏക്കര്‍ സ്ഥലത്ത് 2015ലാണ് തറക്കല്ലിട്ടത്.
ഇടുക്കി മെഡിക്കല്‍ കോളജില്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇവിടെ പ്രവേശനം നേടിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും മറ്റു കോളജുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
ആറു മാസത്തിനകം സൗകര്യമൊരുക്കാമെന്ന വ്യവസ്ഥയിലാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ അഞ്ചാം വര്‍ഷ പ്രവേശനത്തിന് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."