യമനിലെ ബാലാവകാശം: യു.എന്‍ റിപ്പോര്‍ട്ട് സ്വീകരിക്കില്ലെന്ന് സഖ്യസേന
റിയാദ്: യമനിലെ ബാലാവകാശവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് സ്വീകരിക്കില്ലെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യമനിലെ ബാലാവകാശവുമായി ബന്ധപ്പെട്ട് യു.എന്‍ പുറത്തു വിട്ട കാര്യങ്ങളില്‍ അബദ്ധങ്ങളുണ്ട്. നേരത്തെ ഇതേ കുറിച്ച് യു.എന്നിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും യു.എന്‍ പരിഗണിച്ചില്ല. യമനിലെ യു.എന്‍ ഓഫിസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ മാത്രമാണ് സ്വീകരിച്ചത്. ഈ ഓഫിസിനു കുറ്റമറ്റതായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. ഇത് പരിഹരിക്കാനായി യമനിലെ വിവിധ ഭാഗങ്ങളില്‍ യു.എന്‍ ഓഫിസുകള്‍ തുറക്കണം. കൂടാതെ അനൗദ്യോഗിക ഏജന്‍സികളില്‍ നിന്നും വിമത വിഭാഗമായ ഹൂതികളുടെ കീഴിലുള്ള ആശുപത്രികളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകളാണ് യു.എന്‍ സ്വീകരിച്ചതെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."