സഊദിയില്‍ വിദേശികളുടെ പണമയക്കലില്‍ വന്‍കുറവ്; ഒരു മാസത്തിനിടെ കുറഞ്ഞത് 400 കോടി റിയാല്‍
റിയാദ്: സഊദിയില്‍ വിദേശികള്‍ തങ്ങളുടെ നാട്ടിലേക്കയക്കുന്ന പണത്തിന്റെ അളവില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ കണക്കനുസരിച്ച് 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2011ന് ശേഷം വിദേശികളുടെ പണമയക്കല്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ വര്‍ഷമാണിത്.
കഴിഞ്ഞ വര്‍ഷം വിദേശികള്‍ നാടുകളിലേക്ക് 1085 കോടി റിയാല്‍ അയച്ചിരുന്ന സ്ഥാനത്ത് ഈ വര്‍ഷം ഇതേ കാലയളവില്‍ 855 കോടി റിയാലായാണ് കുറഞ്ഞത്. 230 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2011 ല്‍ 817 കോടി റിയാലായിരുന്നു വിദേശങ്ങളിലേക്ക് അയച്ചത്.
ഓഗസ്റ്റില്‍ 12.55 ബില്യന്‍ റിയാല്‍ രേഖപ്പെടുത്തിയപ്പോള്‍ തൊട്ടടുത്ത മാസം അത് 8.55 ബില്യനായി കുറഞ്ഞു. രണ്ട് മാസത്തിനകം ഈ ഇനത്തിലുള്ള കുറവ് 32 ശതമാനമാണെന്നും സാമ്പത്തിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
ഓഗസ്റ്റിനെ അപേക്ഷിച്ചു സെപ്റ്റംബറില്‍ 400 കോടി റിയാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 12.2 ദശലക്ഷം വിദേശികളാണുള്ളത്. ജനസംഖ്യയില്‍ ആകെയുള്ള 32.6 ദശലക്ഷത്തില്‍ 20.4 ദശലക്ഷം സ്വദേശികളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."