HOME
DETAILS

ശത്രുത ഊതിക്കാച്ചുന്ന സ്വേച്ഛാധിപതികള്‍

  
backup
November 01 2017 | 20:11 PM

shatruthauthikkachunnaswechadhipathikal

മൂന്നാം ലോകയുദ്ധം കണ്ടേ മതിയാകൂ എന്നു പ്രതിജ്ഞയെടുത്ത ആളെപ്പോലെയാണ് അടുത്തകാലത്തായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനകള്‍. ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും ആണവപരീക്ഷണത്തെച്ചൊല്ലി പരസ്പരം പോര്‍വിളി നടത്തി നീങ്ങുകയാണ്. ഉത്തരകൊറിയയുടെ പ്രകോപനവും അതിനെതിരേയുള്ള അമേരിക്കന്‍ നീക്കങ്ങളും ലോകജനതയുടെ ഉറക്കം കെടുത്തുന്നതാണ്.

 

അമേരിക്കയ്‌ക്കെതിരേ ഭീഷണിയുയര്‍ത്തിയാല്‍ ഉത്തരകൊറിയ കനത്ത വില നല്‍കേണ്ടിവരുമെന്നും അമേരിക്കന്‍ പൗരന്മാരെ തൊട്ടാല്‍ ഉത്തരകൊറിയന്‍ ഭരണകൂടം ഇല്ലാതാക്കുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. ഇത്രയുംനാള്‍ കാണിച്ച അബദ്ധം അമേരിക്ക ആവര്‍ത്തിക്കില്ലെന്നു കൂട്ടിച്ചേര്‍ക്കാനും ട്രംപ് മറന്നില്ല.


ട്രംപിന്റെ മുന്നറിയിപ്പിന് ഉരുളയ്ക്കുപ്പേരിപോലെ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ മറുപടി നല്‍കി. ട്രംപിനെപ്പോലുള്ള വ്യക്തിയുമായി ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഉത്തരകൊറിയയെ യുദ്ധസമാനമായ സാഹചര്യത്തിലേക്കു തള്ളിവിടുന്നത് അമേരിക്കയാണെന്നുമായിരുന്നു ഉന്നിന്റെ പ്രതികരണം. അമേരിക്ക സൈനികനടപടി ആരംഭിച്ചാല്‍ ഉടന്‍ തിരിച്ചടി നല്‍കുമെന്നും വേണ്ടിവന്നാല്‍ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്നു കിം ജോങ് ഉന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒന്നരലക്ഷത്തിലധികം അമേരിക്കന്‍ പൗരന്മാര്‍ താമസിക്കുന്ന ഗുഹാം ദ്വീപ് ആക്രമിക്കുമെന്ന് ഉന്‍ മുന്നറിയിപ്പു നല്‍കുന്നു.


ഈ രണ്ടു സ്വേച്ഛാധിപതികളുടെ അഹന്തയും അഹങ്കാരവും നിറഞ്ഞ പോര്‍വിളികള്‍ ലോകജനതയെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഉത്തരകൊറിയ ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണം വീണ്ടും നടത്തി. തൊട്ടുപിന്നാലെ അമേരിക്ക ഉത്തരകൊറിയയ്ക്കു മുകളിലൂടെ പോര്‍വിമാനങ്ങള്‍ പറത്തി. ഇതെല്ലാം, ലോകം മറ്റൊരു ലോകമഹായുദ്ധത്തിന്റെ വക്കിലാണെന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
ചിന്തിക്കുന്ന ഒരു ഭരണാധികാരിയും ആണവയുദ്ധത്തിനു മുതിരില്ല. വിവേകം തൊട്ടുതീണ്ടിയിട്ടില്ലാത്ത സ്വേച്ഛാധിപതികളാണു മുന്‍പിന്‍ നോക്കാതെ പോര്‍വിളി നടത്തുക. വെല്ലുവിളിക്കുന്നത് അതേപടി നടപ്പാക്കാന്‍ മടിയില്ലാത്തവരായിരിക്കും അവര്‍. ട്രംപും ഉന്നും അത്തരത്തില്‍ ചിന്താശക്തിയില്ലാത്ത, വികാരത്തിനൊത്തു പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്വേച്ഛാധിപതികളാണ്. അതുകൊണ്ടുതന്നെ, വീണ്ടുവിചാരമില്ലാത്ത ഇവരുടെ പ്രവര്‍ത്തികളെ ലോകം ഭയക്കുന്നു.


അമേരിക്കയെ ഉത്തരകൊറിയ ആക്രമിച്ചാലും ഉത്തരകൊറിയയെ അമേരിക്ക ആക്രമിച്ചാലും ലോകയുദ്ധമുറപ്പാണ്. അത്തരമൊരു യുദ്ധം സൈനികര്‍ തമ്മിലായിരിക്കില്ല. പതിവ് ആയുധങ്ങള്‍ ഉപയോഗിച്ചുമായിരിക്കില്ല. ഇന്നുവരെ യുദ്ധക്കളത്തില്‍ ഉപയോഗിച്ചിട്ടില്ലാത്ത, അതിനശീകരണശേഷിയുള്ള അത്യാധുനിക ആണവായുധങ്ങള്‍ തമ്മിലായിരിക്കും ഏറ്റുമുട്ടുക. അതിന്റെ ശേഷിയില്‍ പോരാട്ടം നടത്തുന്ന രാജ്യങ്ങളിലെ മാത്രമല്ല, യുദ്ധത്തില്‍ പങ്കാളികളല്ലാത്ത രാജ്യങ്ങളിലെ കോടിക്കണക്കിനു നിരപരാധികളായ ആളുകള്‍ വെന്തുമരിക്കും.


പൂര്‍ണമായ നാശത്തിലേക്കു വഴിവയ്ക്കുന്ന അത്യുഗ്രശേഷിയുള്ള ആയുധങ്ങളുടെ പരിണിതഫലങ്ങള്‍ യുദ്ധം കഴിഞ്ഞും വര്‍ഷങ്ങളോളം നിലനില്‍ക്കും. ഹിരോഷിമയും നാഗസാക്കിയും ജീവിക്കുന്ന ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ട്. ഇനിയൊരു യുദ്ധം എത്രത്തോളം ഭീകരമായിരിക്കുമെന്നു പ്രവചിക്കാന്‍ സാധ്യമല്ല. ലോകം അത്രകണ്ടു വളര്‍ന്നു കഴിഞ്ഞു. യുദ്ധത്തിലേര്‍പ്പെടുന്ന രാജ്യങ്ങള്‍ക്കുമാത്രമാണു യുദ്ധക്കെടുതിയുണ്ടാകുകയെന്നത് പഴഞ്ചന്‍ കാഴ്ചപ്പാടാണ്. ഇന്ന് അതല്ല സ്ഥിതി. യുദ്ധത്തില്‍ ഇടപെടാത്ത രാജ്യങ്ങളെയും ബാധിക്കും.


ഉത്തരകൊറിയയുടെയും അമേരിക്കയുടെയും കൈവശം ആവശ്യത്തിലേറെ ആണവായുധങ്ങളുണ്ട്. ന്യുക്ലിയര്‍ ബോംബുകള്‍ക്ക് ആയിരക്കണക്കിനു കിലോമീറ്ററുകള്‍ സഞ്ചരിച്ചു കാണുന്നതെല്ലാം നശിപ്പിക്കാന്‍ കഴിയും. ഭൂമിയുടെ ഉപരിതലത്തില്‍ ഭൂമിക്കടിയില്‍ വരെ നാശം വിതയ്ക്കാന്‍ അതിനുകഴിയും. കെട്ടിടങ്ങളെ തകര്‍ത്തെറിയും. ആണവായുധം പ്രയോഗിച്ചാല്‍ ആയിരക്കണക്കിനു ടണ്‍ കാര്‍ബണായിരിക്കും പുറത്തുവരിക. ഇത് ലോകം മുഴുവന്‍ വ്യാപിക്കും. സൂര്യപ്രകാശത്തെ ഭൂമിയിലെത്താതെ തടഞ്ഞുനിര്‍ത്തും. ഇതിനെത്തുടര്‍ന്നു മനുഷ്യരാശിതന്നെ ഭൂമുഖത്തുനിന്നു നാമാവശേഷമാകും.


ലോകത്ത് ആദ്യമായി ആണവബോംബ് നിര്‍മിച്ചതും പ്രയോഗിച്ചതും അമേരിക്കയാണ്. 1938ന്റെ അവസാനമാണ് അമേരിക്ക ആണവപദ്ധതിക്കു തുടക്കമിടുന്നത്. 1939 ല്‍ അവര്‍ ആദ്യപരീക്ഷണം നടത്തി. 1945ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിട്ടു. ലക്ഷക്കണക്കിനു ജനങ്ങളാണ് അന്നു വെന്തുമരിച്ചത്. എഴുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഇന്നത്തെ തലമുറയും അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കുകയാണ്. കുറച്ചു രാജ്യങ്ങളെങ്കിലും ആണവശക്തിയാര്‍ജിച്ചിട്ടുണ്ട് ഈ കാലഘട്ടത്തില്‍, ആണവശക്തിയാര്‍ജിക്കാത്ത രാജ്യങ്ങള്‍ ആ കരുത്തുനേടാനുള്ള തീവ്രശ്രമത്തിലുമാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ലോകത്തെ ഇങ്ങനെയൊരു യുദ്ധഭീതിയിലേയ്ക്കു കൊണ്ടുപോയതിന് ഉത്തരവാദിയെന്നു വിശ്വസിക്കുന്നവര്‍ വലിയൊരു ശതമാനം അമേരിക്കയില്‍ത്തന്നെയുണ്ട്. ട്രംപിന്റെ മുന്നൊരുക്കമില്ലാത്ത പ്രസ്താവനകളും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചിടുന്ന തീപിടിപ്പിക്കുന്ന വാക്കുകളും ഇടയ്ക്കിടെ ഒപ്പിട്ടു പുറത്തുവിടുന്ന എക്‌സിക്യുട്ടീവ് ഉത്തരവുകളുമാണ് ഇങ്ങനെയൊരു യുദ്ധസമാനാവസ്ഥ സൃഷ്ടിച്ചതെന്നാണു വിമര്‍ശകര്‍ പറയുന്നത്.
ഉത്തരകൊറിയയെ അപേക്ഷിച്ച് അമേരിക്കയ്ക്കു ലോകത്തോടു കുറച്ചുകൂടി ഉത്തരവാദിത്വമുണ്ടെന്ന് വീണ്ടുവിചാരമില്ലാത്ത ഉത്തരകൊറിയന്‍ പ്രസിഡന്റും യുവാവുമായ കിം ജോങ് ഉന്നിന്റെ നിലവാരത്തിലേയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഒരിക്കലും താഴാന്‍ പാടില്ലായിരുന്നുവെന്നുമാണു ട്രംപിനെ വിമര്‍ശിക്കുന്നവരുടെ പക്ഷം. അമേരിക്കയില്‍ ട്രംപിനെതിരായ പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജിക്കുകയാണ്. യുദ്ധത്തിനെതിരായി രാജ്യത്തിന്റെ പലഭാഗത്തുനിന്നും ആളുകള്‍ രംഗത്തെത്തിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പില്‍ ട്രംപ് ജയിച്ചിരിക്കാം. അതിനര്‍ഥം അമേരിക്കന്‍ ജനത അദ്ദേഹത്തിന്റെ യുദ്ധഭ്രാന്തിനെ അനുകൂലിക്കുന്നുവെന്നല്ല. ട്രംപിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ഹെബെര്‍ട്ട് ഹൂവെറിന്റെയും ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെയും നയങ്ങളോടും രീതികളോടുമാണു പ്രിയം. ട്രംപിന്റെ പാര്‍ട്ടിക്കാരായ ഈ മുന്‍ പ്രസിഡന്റുമാര്‍ യുദ്ധവെറിയന്മാരും തങ്ങളുടെ ആധിപത്യം മറ്റു രാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സമര്‍ഥരുമായിരുന്നു.


ട്രംപിന് അവരുടെ അതേ മാനസികാവസ്ഥയാണെന്നും അതുകൊണ്ടാണ് അവരുടെ പാതയില്‍ത്തന്നെ സഞ്ചരിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. ആണവായുധങ്ങള്‍ ഉണ്ടെന്നു പ്രചരിപ്പിച്ചാണ് അമേരിക്ക ഇറാക്കിലേക്കും സിറിയയിലേക്കുമെല്ലാം അതിക്രമിച്ചു കടന്നത്. ഇപ്പോള്‍ ഏറ്റുമുട്ടുന്നതാകട്ടെ ആണവായുധങ്ങള്‍ ഉണ്ടെന്നു തുറന്നുപറയാന്‍ മടിയില്ലാത്ത ഉത്തരകൊറിയയോടാണ്.
ഉത്തരകൊറിയ ആക്രമിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ ലോകത്തിനു മുന്നില്‍ അമേരിക്ക നാണംകെടും. തിരിച്ചടിച്ചാല്‍ ലോകത്തിന്റെ പഴി മുഴുവന്‍ കേള്‍ക്കേണ്ടിവരികയും ചെയ്യും. വിവിധ കടലുകളില്‍ നിലയുറപ്പിച്ച ഉത്തരകൊറിയയുടെ കപ്പല്‍ വ്യൂഹങ്ങള്‍ എപ്പോഴും യുദ്ധസജ്ജമാണ്. അമേരിക്കയുമായി യുദ്ധമുണ്ടായാല്‍ ഉത്തരകൊറിയ ശത്രുക്കളായ ദക്ഷിണകൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെയും ആക്രമിക്കും. ദക്ഷിണകൊറിയയെയും ജപ്പാനെയും സംരക്ഷിക്കേണ്ട ചുമതല അമേരിക്കയ്ക്കുണ്ട്. യുദ്ധമുണ്ടായാല്‍ ഒരുപക്ഷേ ഏറ്റവും ആളുകള്‍ കൊല്ലപ്പെടുന്നതും സാമ്പത്തിക കഷ്ടനഷ്ടങ്ങളും സഹിക്കേണ്ടിവരുന്നതും ദക്ഷിണകൊറിയയ്ക്കും ജപ്പാനുമായിരിക്കും.


അമേരിക്കയും ചൈനയുമാണ് ലോകത്തെ വന്‍ശക്തികള്‍. അതുകൊണ്ടുതന്നെ അമേരിക്കയ്‌ക്കെതിരേ ഉത്തരകൊറിയ നടത്തുന്ന നടപടികള്‍ക്കു ചൈന കൂട്ടുനില്‍ക്കും. ഉത്തരകൊറിയയെ അമേരിക്കയാണ് ആദ്യം ആക്രമിക്കുകയെങ്കില്‍ ചൈന-അമേരിക്ക ബന്ധം ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ വഷളാകും. യുദ്ധം ലോകരാജ്യങ്ങളെ രണ്ടുചേരിയിലാക്കും. രണ്ടു സ്വേച്ഛാധിപതികള്‍ ഇപ്പോള്‍ പരസ്പരം ശത്രുത ഊതിക്കാച്ചിക്കൊണ്ടിരിക്കുന്നത് ലോകജനത ആശങ്കയോടെയും അതിലേറെ ഭീതിയോടെയുമാണ് വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്തുന്ന കാര്യം രണ്ടാം ലോകയുദ്ധത്തിന്റെ ദൂഷ്യഫലങ്ങള്‍തന്നെയാണ്.


രണ്ടാം ലോകയുദ്ധം കഴിഞ്ഞ് 72 വര്‍ഷങ്ങള്‍ക്കുശേഷവും അതിന്റെ തിക്താനുഭവങ്ങള്‍ പേറിക്കൊണ്ടിരിക്കുകയാണു ലോകം. അതുകൊണ്ടുതന്നെയാണ് ഇനിയൊരു യുദ്ധം വേണോയെന്ന ചിന്തയ്ക്കു പ്രസക്തിയേറുന്നത്. എന്നിട്ടും അമേരിക്കയുടെ യുദ്ധക്കൊതിയ്ക്ക് ഇനിയും കുറവുവന്നിട്ടില്ല. ലോകം കണ്ടതില്‍വച്ച് ഏറ്റവും മാരകമായ അണുബോംബ് നിര്‍മാണത്തിന് അമേരിക്ക തുടക്കമിട്ടിരിക്കുന്നു.

(ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ ടൈംസ്
എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  12 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  12 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  12 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago