ന്യൂയോര്‍ക്ക് ട്രക്ക് ആക്രമണം: പ്രതിക്കെതിരേ തീവ്രവാദക്കുറ്റം ചുമത്തി
ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്റിനുസമീപം ആള്‍ക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചുകയറ്റി ആക്രമണം നടത്തിയ പ്രതിക്കെതിരേ തീവ്രവാദക്കുറ്റം ചുമത്തി. ഉസ്ബെക്കിസ്ഥാന് സ്വദേശിയും 2010 മുതല്‍ അമേരിക്കയില്‍ താമസക്കാരനുമായ സൈഫുല്ലാ സെയ്പോവിനെതിരേയാണ് തീവ്രവാദക്കുറ്റം ചുമത്തിയത്. ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.
29കാരനായ സൈഫുല്ലാ സെയ്പോവ് ഐ.എസ് തീവ്രവാദിയാണെന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. ട്രക്കില്‍നിന്നും ഇയാളുടെ മുറിയില്നിന്നുമായി ഐ.എസിന്റെ പതാകയും മറ്റു രേഖകളും കണ്ടെത്തിയതായി വിവരമുണ്ട്. ആക്രമണത്തിനുശേഷം പൊലിസ് ഇയാളെ വെടിവച്ചുവീഴ്ത്തിയിരുന്നു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. അതേസമയം, സൈഫുല്ല സെയ്പോവിനു വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."