
ജലജ സുരന്‍ കൊലക്കേസിന് ഒരു വയസ്; കൊലയാളികള്‍ കാണാമറയത്ത് തന്നെ
ഹരിപ്പാട്: ജലജാ സുരന്‍ കൊലക്കേസിന് ഇന്ന് ഒരു വയസ് പിന്നിട്ടു. കൊലയാളികള്‍ ഇപ്പോഴും കാണാമറയത്ത്. ഉടന്‍ വേണ്ടത് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ വാക്കില്‍ വിശ്വസിച്ച് കുടുംബം.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13 ന് രാത്രി 11 മണിയോടെയാണ് നങ്ങ്യാര്‍കുളങ്ങര പാലമൂട് ജംഗ്ഷന് തെക്ക് ഭാരതിയില്‍ സുരന്റെ ഭാര്യ ജലജ സുരനെ (47) തലയ്ക്ക് അടിയേറ്റ് കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടത്. അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് സി.പി.എം കാര്‍ത്തികപ്പളളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേതാക്കളും ജലാജാ സുരന്റെ ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വേണ്ടത് ചെയ്യാമെന്ന ഉറപ്പാണ് അന്ന് മുഖ്യമന്ത്രി അവര്‍ക്കും നല്‍കിയത്.
എന്നാല്‍ പ്രത്യേക സംഘത്തെ അന്വേഷണച്ചുമതല ഏല്പിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായില്ല. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജലജയുടെ ഭര്‍ത്താവ് സുരന്‍ കഴിഞ്ഞയാഴ്ച നാട്ടിലെത്തുകയും, ബന്ധുവിനെ കൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചു.കാര്യങ്ങള്‍ എന്തായി എന്ന് സുര നോട് ചോദിച്ച മുഖ്യമന്ത്രി മുന്‍ നിവേദക സംഘത്തിന് നല്‍കിയ അതേ ഉറപ്പ് ഇവര്‍ക്കും നല്‍കി .തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ ഇപ്പോള്‍ അന്വേഷണച്ചുമതലയുള്ള കോട്ടയം എസ്.പി.കെ.ജി. സൈമണുമായി സംസാരിച്ചെങ്കിലും കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് സുരന്‍ പറഞ്ഞു.
അന്വേഷണം അന്ത്യന്തം ദുസ്സഹമാക്കുന്ന തരത്തില്‍ ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസ് തെളിവ് നശിപ്പിച്ചെന്ന ആരോപണവും ഇവര്‍ നിവേദനത്തില്‍ ഉള്‍പ്പെടുത്തിയതായാണറിവ്.
സംഭവം നടക്കുമ്പോള്‍ കായംകുളം സി.ഐ.യായിരുന്ന ഉദ്യോഗസ്ഥനാണ് നിവേദനത്തിലെ ആരോപണത്തിലെ പ്രധാനി. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും തുമ്പ് കണ്ടെത്താനാകാഞ്ഞ കേസ് സി.ബി.ഐയ്ക്ക് വിടുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
ഭരണത്തിലുണ്ടായിരുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ അവിഹിത ഇടപെടലാണ് പ്രതികളെ പിടികൂടാത്തതിന് പിന്നിലെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും സി.പി.എം നേതൃത്വവും ശക്തമായി രംഗത്തുവന്നിരുന്നു. അടുത്തിടെ നടന്ന പ്രമാദമായ പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിലും സംശയം ദൂരീകരിക്കാനാകാത്ത നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലും പുതിയ അന്വേഷണ ഏജന്‍സികളെ കേസ് ഏല്‍പ്പിച്ചപ്പോള്‍ ജലജാ സുരന്‍ കൊലക്കേസിലും ഇതേ മാനദണ്ഡം സ്വീകരിക്കുമെന്ന് ബന്ധുക്കളും നാട്ടുകാരും പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. കേരളത്തെ നടുക്കിയ മറ്റൊരു കൊലപാതകമായിരുന്നു മുട്ടത്തെ വീട്ടമ്മയായ ജലജാ സുരന്റേത്.
ഇടതുപക്ഷ മുന്നണിയുടെ ഭരണം വന്നതോടെ മുന്‍ നിലപാടുകളില്‍ ഉറച്ച് നിന്ന് പഴുതടച്ച അന്വേഷണം ഉറപ്പാക്കുകയെന്ന ധാര്‍മ്മിക ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സി.പി.എം നേതൃത്വത്തിനും കഴിയില്ല. ജലജ സുരന്റെ കൊലപാതകുവാമയി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികളെ ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകളെ ചോദ്യം ചെയ്‌തെങ്കിലും പ്രതിയെപ്പറ്റി യാതൊതു തുമ്പും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ജലജ ധരിച്ചിരുന്ന നാലരപ്പവന്റെ താലി മാല, മൂന്നു പവന്‍ തൂക്കം വരുന്ന രണ്ടു വളകള്‍, അരപ്പവന്റെ മോതിരം എന്നിവയുള്‍പ്പെടെ എട്ടു പവന്റെ സ്വര്‍ണാഭരണങ്ങളും ബാങ്കില്‍ നിന്നും പിന്‍വലിച്ച 23,000 രൂപയും കവര്‍ച്ച പോയിരുന്നു.
ഇവര്‍ മരിച്ചു കിടന്ന മുറിയുടെ തറ വൃത്തിയക്കാന്‍ ശ്രമിച്ച പ്രതികള്‍ അലമാര ഉള്‍പ്പെടെ പരിശോധിക്കുകയും മുകളിലത്തെ നിലയിലുള്ള മുറിയില്‍ ശരീരം കഴുകി വൃത്തിയാക്കുകയും ചെയ്തിരുന്നു. ഈ വസ്തുതകളുടെ പിന്‍ബലത്തിലാണ് മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് ആദ്യഘട്ടത്തില്‍ എത്തിച്ചേര്‍ന്നത്.
എന്നാല്‍ പുറത്താരെങ്കിലും വന്നാല്‍ ജനാലയിലൂടെ നോക്കി ആളിനെ തിരിച്ചറിഞ്ഞ ശേഷമെ ഇവര്‍ വാതില്‍ തുറക്കാറുള്ളൂ എന്ന അയല്‍വാസികളുടെ മൊഴിയില്‍ നിന്ന് പരിചയമുള്ള ഒരാളെങ്കിലും പ്രതികളില്‍ ഉണ്ടായിരുന്നുവെന്നും വീട്ടിലുണ്ടായിരുന്ന കാവല്‍നായ ബഹളം ഉണ്ടാക്കാതിരുന്നതും അതുകൊണ്ടാവാം എന്നും പൊലീസ് നിഗമനത്തില്‍ എത്തിയിരുന്നു. ഇരുമ്പു വടികൊണ്ട് തലയുടെ പിന്‍ഭാഗത്ത് 12 ഓളം അടിയുടെ പാട് ഉണ്ടായിരുന്നതായും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നുമായിരുന്നു പോസ്?റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.
അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ നടന്ന സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ കാലതാമസമെടുക്കുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജലജയുടെ കൊലപാതക കേസിന്റെ അന്വേഷണത്തില്‍ തെളിവു നശിപ്പിക്കാന്‍ ലോക്കല്‍ പൊലീസ് ആദ്യഘട്ടം മുതല്‍ ആസുത്രിതമായി ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
കൊലപാതകവുമായി ബന്ധമുള്ളവരുടെ ഉന്നത സ്വാധീനമാണ് പ്രതികള്‍ക്ക് സഹായകയ രീതിയില്‍ കേസന്വേഷണം വഴി തിരിച്ചു വിടാനിടയായതെന്നും പലരുടെയും ഇടപെടല്‍ മൂലമാണ് നിസ്സാരമായി തെളിയിക്കാന്‍ കഴിയുമായിരുന്ന കേസന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നും ആക്ഷേപമുയര്‍ന്നിരുന്നു. കൊലപാതകം നടന്നതിന് ശേഷം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനും ജലജാ സുരന്റെ വീട് സന്ദര്‍ശിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അന്വേഷണത്തില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന് വൈകിട്ട് 4ന് നങ്ങ്യാര്‍കുളങ്ങര ജംഗ്ഷനില്‍ കൂടുന്ന പ്രതിഷേധയോഗം സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 9 days ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 9 days ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 9 days ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 9 days ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 9 days ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 9 days ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 9 days ago
സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 9 days ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 9 days ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 9 days ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 9 days ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 9 days ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 9 days ago
തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
Kerala
• 9 days ago
ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ
Football
• 9 days ago
'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി
Kerala
• 9 days ago
വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്മാര്; 2025ല്‍ 35,00 കോടീശ്വരന്മാര് രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്
National
• 9 days ago
വലവിരിച്ച് കാത്തിരിക്കുകയാണ് തട്ടിപ്പുകാർ; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി യുഎഇ
uae
• 9 days ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 9 days ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 9 days ago
ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്
Cricket
• 9 days ago