ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകനെതിരേയും ആരോപണവുമായി 'ദി വയര്‍'
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകനെതിരേയും ആരോപണവുമായി 'ദി വയര്‍'. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ്ഷാക്കെതിരേ ഗുരുതര ആരോപണങ്ങള്‍ പുറത്തു വിട്ടതിനു പിന്നാലെയാണ് സുരക്ഷാ ഉപദേഷ്ടാവിന്റെ മകന് ശൗര്യ ഡോവലിനെതിരേ 'ദി വയര്‍' ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വാര്‍ത്ത പുറത്തുവിട്ടത്.
പ്രതിരോധ ഇടപാടുകാരില്‍ നിന്നും സാമ്പത്തിക സഹായം പറ്റിയതായാണ് കണ്ടെത്തല്‍. പ്രതിരോധ ആയുധങ്ങള്‍ വാങ്ങുന്ന ഇന്ത്യ ഫൗണ്ടേഷന് എന്ന കമ്പനിയുടെ മേധാവിയാണ് ശൗര്യ ഡോവല്‍. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് അടക്കം നാലു കേന്ദ്ര മന്ത്രിമാര്‍ ഇന്ത്യ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരാണ്. സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ വിദേശ വിമാന കമ്പനികളില്‍ നിന്നും സാമ്പത്തിക സഹായം പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ബി.ജെ.പി ദേശീയ സെക്രട്ടറിയും ഡയറക്ടര്‍ ബോര്‍ഡിലുണ്ട്.
ഇന്ത്യ ഫൗണ്ടേഷന് വിദേശ രാജ്യങ്ങളില്‍ നിന്നും ഫണ്ട് ലഭിക്കുന്നുവെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലേക്കാണ് ഇവരുടെ ഇടപാടുകളെന്നും ദി വയര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുക എന്നതാണ് ഇവരുടെ പ്രധാന ജോലി. എന്നാല്‍, വയറിന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാന്‍ കമ്പനി അധികൃതര്‍ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."