HOME
DETAILS

ഇടവെട്ടിയെ തരിശ്‌രഹിതമാക്കും: ഫാര്‍മേഴ്‌സ്‌ക്ലബ് ഉദ്ഘാടനം 17ന്

  
backup
August 13, 2016 | 9:45 PM

%e0%b4%87%e0%b4%9f%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8d%e2%80%8c%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%be


തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിനെ തരിശ്‌രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇടവെട്ടി ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ ആസ്ഥാനമന്ദിരം 17ന് കര്‍ഷകദിനത്തില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നെടുങ്കല്ലേല്‍ എന്‍ പി അബ്രാഹം സംഭാവന നല്‍കിയ മൂന്ന് സെന്റ് സ്ഥലത്ത് 15 ലക്ഷം രൂപ മുടക്കിയാണ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്. 100 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരില്‍നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് ന്യായവില ഉറപ്പാക്കുന്ന ഓപ്പണ്‍ മാര്‍ക്കറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ മന്ദിരത്തിലുണ്ട്.
ഗുണമേന്മയുള്ള ജൈവവിഭവങ്ങള്‍ ന്യായവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും വീട്ടമ്മമാര്‍ക്ക് വരുമാനമാര്‍ഗമെന്ന നിലയില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്താനും ക്ലബ് അവസരമൊരുക്കും. ഇടവെട്ടി കനാല്‍ പാലത്തിനടുത്ത് 20 ലക്ഷം രൂപ മുടക്കി സമൃദ്ധി കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നതിനുള്ള പ്രാരംഭനടപടികളും ക്ലബ് ആവിഷ്‌കരിച്ചിട്ടുണ്ട്.
പുതുതലമുറയെ കാര്‍ഷികസംസ്‌കൃതിയിലേക്ക് ആകര്‍ഷിക്കുന്നതിന് ഈ മേഖലയിലെ സാങ്കേതികവിദ്യകളെയും പ്രവണതകളെയും കുറിച്ചുള്ള ബോധവല്‍ക്കരണപരിപാടികള്‍ ക്ലബ് സംഘടിപ്പിക്കും.
മന്ദിരത്തില്‍ കാര്‍ഷിക ലൈബ്രറിയും വിനോദോപാധികളും ഒരുക്കിയിട്ടുണ്ട്. ഇടവെട്ടിയിലെ 57 പേര്‍ ചേര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് ക്ലബ് രൂപീകരിച്ചത്. കെട്ടിടനിര്‍മാണത്തിന് അംഗങ്ങളുടെ സ്വന്തം ഫണ്ടും വായ്പയുമാണ് ഉപയോഗിച്ചത്.
പകല്‍ മൂന്നിന് ചേരുന്ന ചടങ്ങില്‍ പി.ജെ ജോസഫ് എംഎല്‍എ മന്ദിരം ഉദ്ഘാടനം ചെയ്യും. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അധ്യക്ഷനാകും.
എന്‍.പി അബ്രാഹം നെടുങ്കല്ലേലിനെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍ ആദരിക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ജി ഉഷാകുമാരി പദ്ധതി വിശദീകരണം നടത്തും.
ഇടവെട്ടി പഞ്ചായത്തംഗം ടി എം മുജീബ് കര്‍ഷകവിപണി ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ക്ലബ് പ്രസിഡന്റ് സിറിയക് തോമസ്, സെക്രട്ടറി പി.എ വര്‍ക്കി, ട്രഷറര്‍ ടോമി സെബാസ്റ്റിയന്‍, തോമസ് മാത്യു കക്കുഴി, ടി.എം മുജീബ് എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  6 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യം; കാപ്പ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം ഇല്ല

Kerala
  •  6 days ago
No Image

വൻശക്തികളെ പിന്തള്ളി യുഎഇയുടെ ചരിത്രക്കുതിപ്പ്: ആഗോള പാസ്‌പോർട്ട് കരുത്തിൽ അമേരിക്കയ്ക്കും യുകെയ്ക്കും തിരിച്ചടി.

uae
  •  6 days ago
No Image

നഴ്‌സറികളും കിന്റർഗാർട്ടനുകളും സംയോജിപ്പിച്ച് 'ഏർലി ചൈൽഡ്‌ഹുഡ് സെന്ററുകൾ' ആരംഭിക്കാൻ ഷാർജ; പ്രവേശനം 3,004 കുട്ടികൾക്ക്

uae
  •  6 days ago
No Image

'GOAT'ന്റെ കറുത്ത വശം വെളിച്ചത്തുകൊണ്ടുവന്ന ലോകകപ്പ്; മെസ്സിക്കെതിരായ ബ്രിട്ടീഷ് മാധ്യമത്തിന്റെ അധിക്ഷേപ പരാമർശം: കടുത്ത പ്രതിഷേധവുമായി ആരാധകർ

Football
  •  6 days ago
No Image

'രക്ഷാപ്രവര്‍ത്തനക്കേസ്' അട്ടിമറി; എസ്‌ഐടി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

Kerala
  •  6 days ago
No Image

100-ാം വാർഷികത്തിൽ മാസ്സ് മാറ്റം! 2030 ലോകകപ്പ് 64 ടീമുകളിലേക്ക്? പ്രധാന വെളിപ്പെടുത്തലുമായി കോൺമെബോൾ പ്രസിഡന്റ്

Football
  •  6 days ago
No Image

'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍

National
  •  6 days ago
No Image

'വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്ത്, കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം; പ്രധാനമന്ത്രി മാപ്പു പറയണം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം' രാഹുല്‍ ഗാന്ധി

National
  •  6 days ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൊലിസുകാരന് വീരമൃത്യു, ഉത്തരവാദിത്വം ഏറ്റെടുത്ത് ടി.ആര്‍.എഫ്

National
  •  6 days ago