നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ സമാധാനപരമായ പ്രതിഷേധം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ഉയർത്തിയ പ്രതിഷേധത്തെ അക്രമം അഴിച്ചുവിട്ട് തടയാമെന്നത് വ്യാമോഹം മാത്രമാണെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ജനാധിപത്യപരമായ രീതിയിൽ നടക്കുന്ന സമരങ്ങളെ അടിച്ചമർത്താൻ സർക്കാർ ശ്രമിക്കരുത്. പരീക്ഷാ സംവിധാനത്തോടുള്ള വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസം വീണ്ടെടുക്കുന്നതിനായി കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും സമഗ്രവും സുതാര്യവുമായി അന്വേഷിച്ച് ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരായ നടപടികൾ പിൻവലിച്ച് അവരുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു, അയ്യൂബ് മുട്ടില്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി ,പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍,ആഷിഖ് കുഴിപ്പുറം, ശമീര്‍ ഫൈസി ഒടമല,അഷ്‌കര്‍ അലി കരിമ്പ , മുഹമ്മദ് കാസിം ഫൈസി അമിനി ലക്ഷദ്വീപ്, എ . എം സുധീര്‍ മുസ്ലിയാര്‍ ആലപ്പുഴ, സി ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, ഇസ്മയില്‍ യമാനി പുത്തൂര്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, നസീര്‍ മൂരിയാട് , മുഹിയദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍ , അലി അക്ബര്‍ മുക്കം, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, സത്താര്‍ പന്തലൂര്‍, അബ്ദുല്‍ സത്താര്‍ ദാരിമി തിരുവത്ര , ഫാറൂഖ് ഫൈസി മണിമൂളി, ഡോ അബ്ദുല്‍ ഖയ്യൂം കടമ്പോട്, അനീസ് ഫൈസി മാവണ്ടിയൂര്‍, ഷാഫി ആട്ടീരി, അസ്ലം ഫൈസി ബംഗ്ലുരു എന്നിവര്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി ഒ പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും, വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."