HOME
DETAILS

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

  
July 22, 2026 | 8:29 AM

Setback for prosecution in Kuruva gang case Kattupoochan acquitted

കൊച്ചി: കുപ്രസിദ്ധ മോഷ്ടാക്കളായ കുറുവ സംഘത്തിലെ കട്ടുപൂച്ചനും സന്തോഷ് ശെല്‍വവും പ്രതികളായ ആലപ്പുഴയിലെ ആദ്യ മോഷണക്കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി. മണ്ണഞ്ചേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാം പ്രതിയായ കട്ടുപൂച്ചനെ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടു. ഒന്നാം പ്രതിയായ സന്തോഷ് ശെല്‍വത്തിന്റെ ശിക്ഷ സംബന്ധിച്ച വിധി അല്‍പസമയത്തിനകം പ്രഖ്യാപിക്കും.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു കുറുവ സംഘം ആലപ്പുഴ ജില്ലയില്‍ വ്യാപകമായി മോഷണം നടത്തി ജനങ്ങളില്‍ ഭീതി പരത്തിയത്. മുഖംമൂടി ധരിച്ചെത്തുന്ന അര്‍ധനഗ്‌നരായ സംഘം വീടുകളുടെ പിന്‍വാതിലിലൂടെ അകത്ത് കടന്ന് കവര്‍ച്ച നടത്തുന്നതായിരുന്നു ഇവരുടെ രീതി. ചേര്‍ത്തല, മണ്ണഞ്ചേരി, കോമളപുരം, പുന്നപ്ര തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പ്രധാനമായും മോഷണ പരമ്പര അരങ്ങേറിയത്.

സംഘത്തിലെ പ്രധാനിയായ സന്തോഷ് ശെല്‍വത്തെ നവംബര്‍ പകുതിയോടെ എറണാകുളം കുണ്ടന്നൂര്‍ പാലത്തിനടിയില്‍ നിന്ന് മണ്ണഞ്ചേരി പൊലീസ് പിടികൂടി. തുടര്‍ന്ന് ഒളിവിലായിരുന്ന സംഘത്തലവന്‍ കട്ടുപൂച്ചനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഒടുവില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കുറുവ സംഘം പ്രതികളായ മൂന്ന് കേസുകളുടെ വിചാരണ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. അവയില്‍ ഒരു കേസിന്റെ വിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്. തെളിവുകളുടെ അഭാവവും അറസ്റ്റുള്‍പ്പെടെയുള്ള നടപടിക്രമങ്ങളില്‍ ഉണ്ടായ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് കോടതി രണ്ടാം പ്രതിയായ കട്ടുപൂച്ചനെ വെറുതെവിട്ടത്.

അതേസമയം, സന്തോഷ് ശെല്‍വത്തിനെയും കട്ടുപൂച്ചനെയും പ്രതികളാക്കി മണ്ണഞ്ചേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത മറ്റ് രണ്ട് മോഷണക്കേസുകളില്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അടുത്ത ദിവസങ്ങളില്‍ വിധി പ്രസ്താവിക്കും.

The prosecution suffered a setback in the first theft case in Alappuzha involving Kattupoochana and Santhosh Selva of the notorious Kuruva gang. In the case registered by Mannancherry Police, the Alappuzha First Class Magistrate Court acquitted the second accused, Kattupoochana.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  4 hours ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  4 hours ago
No Image

നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  4 hours ago
No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  5 hours ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  5 hours ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  6 hours ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  6 hours ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  6 hours ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  7 hours ago