'നന്മയുടെ ജീവിതം: സയ്യിദ് ശിഹാബ് ജീവചരിത്രത്രയം' പ്രകാശനം ചെയ്തു
ദുബൈ: സയ്യിദ് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെ ഭാഗമായി ഷാര്‍ജാ പുസ്തകോത്സവത്തില്‍ 'നന്മയുടെ ജീവിതം: സയ്യിദ് ശിഹാബ് ജീവചരിത്രത്രയം' പ്രകാശനം ചെയ്തു. അറബിക്, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
കെ.എം അലാവുദ്ധീന്‍ ഹുദവി രചിച്ച അറബി ജീവചരിത്ര ഗ്രന്ഥം 'ഫീ ദിക്‌രി സയ്യിദ് ശിഹാബ്' എന്ന പുസ്തകം ശൈഖ് അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഖാസിമി റാഷിദ് അസ്‌ലമിന് നല്‍കി പ്രകാശനം ചെയ്തു. മുജീബ് ജയ്ഹൂണ്‍ എഴുതിയസ്ലോഗന്‍സ് ഓഫ് ദ സേജ് എന്ന ഇംഗ്ലീഷ് പുസ്തകം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഇസ്മയില്‍ അല്‍ റൈഫിക്ക് നല്‍കി പ്രകാശനം ചെയ്തു. ചിത്രകഥാരൂപത്തില്‍ ആദ്യമായി പുറത്തിറങ്ങുന്ന സയ്യിദ് ശിഹാബിന്റെ ജീവിതം വരച്ചിടുന്ന മൂന്നാമത്തെ പുസ്തകമായ 'സ്‌നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങള്‍' എന്ന മലയാള പുസ്തകത്തിന്റെ പ്രകാശനം ഡോ. എം.കെ മുനീര്‍, ഡോ. പി.എ ഇബ്രാഹിം ഹാജിക്ക് നല്‍കി നിര്‍വഹിച്ചു. ഈ പുസ്തകത്തിന്റ രചന നിര്‍വഹിച്ചത് മാധ്യമപ്രവര്‍ത്തകനും സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ ഇ. സാദിഖലിയാണ്. മാവേലിക്കര രാജാരവിവര്‍മ ഫൈന്‍ ആര്‍ട്‌സ് കോളജിലെ വകുപ്പ് തലവന്‍ രഞ്ജിത്താണ് ആശയസംയോജനം.
വ്യാഴാഴ്ച ഷാര്‍ജ പുസ്തകോത്സവ വേദിയിലെ ഇന്റലക്ച്വല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍ മുഖ്യാതിഥിയായിരുന്നു. പുസ്തകങ്ങളെക്കുറിച്ച് ശിഹാബ് തങ്ങള്‍ ഇന്റര്‍നാഷണല്‍ സമ്മിറ്റ് ചെയര്‍മാന്‍ പി.കെ അന്‍വര്‍ നഹ സംസാരിച്ചു.
ചെമ്മുക്കന്‍ യാഹുമോന്‍ അധ്യക്ഷനായ പരിപാടിയില്‍ മുസ്‌ലീം ലീഗ് നേതാക്കളായ സി.പി ബാവഹാജി, എം.എ യൂനുസ് കുഞ്ഞ്, യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജന. സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ കെ.എം.സി.സി ജന. സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, റാഷിദ് ഗസ്സാലി, കെ.എച്ച്.എം അഷ്‌റഫ്, സജീര്‍ ഖാന്‍, സി.കെ മജീദ്, മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍, ആര്‍.ശുക്കൂര്‍ പങ്കെടുത്തു. അലവികുട്ടി ഹുദവി, ഷിയാസ് അഹമ്മദ്, വി.കെ റഷീദ് എന്നിവര്‍ അവതാരകരായിരുന്നു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.വി നാസര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."