ഒരു ഏകാധിപതിയും അമേരിക്കയെ വിലകുറച്ചു കാണേണ്ട; ജപ്പാനില്‍ ഉന്നിനെതിരേ ട്രംപ്
ടോക്കിയോ: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെതിരേ വിമര്ശനമെയ്ത് ട്രംപിന്റെ 12ദിന ഏഷ്യന്‍ സന്ദര്‍ശനത്തിനു തുടക്കം. ഒരു ഏകാധിപതിയും അമേരിക്കയെ വിലകുറച്ചു കാണേണ്ടെന്ന് ഉന്നിനെ സൂചിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ജപ്പാന് തലസ്ഥാനമായ ടോക്കിയോക്കു സമീപമുള്ള യൊക്കോട്ട വ്യോമതാവളത്തില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ട്രംപിന്റെ പ്രസ്താവന.
യൊക്കോട്ട വ്യോമതാവളത്തില്‍ യു.എസ്-ജപ്പാന് സൈനികരെ അഭിസംബോധന ചെയ്യുകയായിരുിന്നു ട്രംപ്. ആരും, ഒരു ഏകാധിപതിയും ഒരു ഭരണകൂടവും അമേരിക്കയുടെ നിശ്ചയദാര്‍ഢ്യത്തെ വിലകുറച്ചു കാണേണ്ടതില്ല. എക്കാലത്തും ജയിച്ചുമാത്രമാണ് യു.എസ് സൈന്യത്തിനു ശീലം. അതാണ് യു.എസ് സൈന്യത്തിന്റെ ശീലം. അമേരിക്കയെ ചെറുതായി കാണുന്ന ശീലം ചരിത്രത്തില്‍ നേരത്തെയും ഏകാധിപതികള്ക്കുണ്ടായിട്ടുണ്ട്. എന്നാല്‍, അതൊന്നും അവര്‍ക്ക് നല്ലതിനായിരുന്നില്ല. സ്വന്തം പൗരന്മാരുടെ സുരക്ഷ അപകടത്തിലാക്കി ഒരു നടപടിക്കും അമേരിക്കയില്ല-പ്രസംഗത്തില്‍ ട്രംപ് വ്യക്തമാക്കി.
ജപ്പാനിലെ സൈനികര്‍ക്ക് കൂടുതല്‍ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും ലഭ്യമാക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
നാളെ വൈകിട്ട് ഷിന്‍സോ ആബെ നല്കുന്ന വിരുന്നിനു ശേഷം ട്രംപ് ദ.കൊറിയയിലെത്തും. ബുധനാഴ്ച ദ.കൊറിയയുടെ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യും. വ്യാഴാഴ്ച ബെയ്ജിങ്ങിലെത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും. വിയറ്റ്നാമിലും ഫിലിപ്പൈന്‍സിലും സന്ദര്‍ശിച്ചാണ് ട്രംപ് നാട്ടിലേക്കു തിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."