തോമസ് ചാണ്ടി ഗുരുതര നിയമലംഘനം നടത്തിയെന്ന് കലക്റ്ററുടെ റിപ്പോര്‍ട്ട്
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി ഗുരുതരമായ നിയമലംഘനമാണ് നടത്തിയതെന്ന് ആലപ്പുഴ ജില്ലാ കലക്റ്റര്‍ ടി.വി അനുപമയുടെ അന്തിമ റിപ്പോര്‍ട്ട്.
റിസോര്‍ട്ട് നിലനില്‍ക്കുന്ന ഭൂമിയുടെ രൂപത്തില്‍ മാറ്റം വരുത്തി. 2002വരെ റിസോര്‍ട്ടിലേക്ക് റോഡില്ലായിരുന്നു. 2003ലാണ് മാറ്റങ്ങള്‍ വരുത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
കമ്പനിയുടെ അധികാരസ്ഥാനത്തുള്ള ചാണ്ടിയുടെ സഹോദരി ലീലാമ്മയുടെ പേരിലായിരുന്നു അന്ന് ഭൂമിയുണ്ടായിരുന്നത്. അന്ന് ബണ്ടുകള്‍ മണ്ണിട്ട് നികത്തിയ സ്ഥലമാണ് ഇന്ന് റിസോര്‍ട്ടിലെ പാര്‍ക്കിങ് ഏരിയയെന്നും തണ്ണീര്‍തട നിയമങ്ങള്‍ ലംഘിച്ചാണ് നിലം നികത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2006ലാണ് ബണ്ടിന്റെ വീതി കൂട്ടിയത്. അതുവരെ ബോട്ടിലൂടെയാണ് റിസോര്‍ട്ടിലേക്ക് താമസക്കാര്‍ എത്തിയിരുന്നത്. തോമസ് ചാണ്ടിയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് നിര്‍മാണം നടന്നതെന്നും റോഡ് നിര്‍മാണത്തിന് സര്‍ക്കാരിന്റെ വികസന ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."