അഴിമതി: സഊദിയില്‍ പിടിയിലായ പ്രമുഖരുടെ പേരുവിവരങ്ങള്‍
റിയാദ്: 11 രാജകുമാരന്മാര്‍, 4 മന്ത്രിമാര്‍ 10 മുന്‍ മന്ത്രിമാര്‍ എന്നിവരാണ് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള പുതിയ അഴിമതി വിരുദ്ധ സമിതിയുടെ പിടിയിലായതെന്ന് അല്‍അറേബ്യ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ശതകോടീശ്വരന്‍ അല്‍വലീദ് രാജകുമാരനും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. നിലവില്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അവരില്‍ പ്രധാനികള്‍ ഇവരാണ്.
1. പ്രിന്‍സ് വലീദ് ബിന്‍ തലാല്‍, ശത കോടീശ്വരനായ ഇദ്ദേഹം ട്രംപിന്റെ സഹായി കൂടിയാണ്. ഫോബ്‌സിന്റെ കണക്കു പ്രകാരം 1700 കോടി ഡോളറാണ് ആസ്തി. ആപ്പിളിനും ട്വിറ്ററിനും പുറമെ റൂബര്‍ട്ട് മറഡോക്കിന്റെ ന്യൂസ് കോര്‍പ് അടക്കമുള്ള വന്‍കിട കമ്പനികളില്‍ ഓഹരി പങ്കാളിത്തം. കിംഗ്ഡം ഹോള്‍ഡിംഗ് ചെയര്‍മാന്‍. 2. പ്രിന്‍സ് മിത്അബ് ബിന്‍ അബ്ദുള്ള, (നാഷണല്‍ ഗാര്‍ഡ് മന്ത്രി)3: പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുള്ള, (റിയാദ് പ്രവിശ്യ മുന്‍ ഗവര്‍ണര്‍) 4. ഖാലിദ് അല്‍തുവൈജിരി, (റോയല്‍ കോര്‍ട്ട് മുന്‍ മേധാവി) 5. ആദില്‍ അല്‍ ഫഖീഹ് (സമ്പദ്ഘടന ആസൂത്രണ മന്ത്രി, സഊദി വല്‍ക്കരണ പദ്ധതിയായ നിതാഖാത് കൊണ്ടുവന്ന മുന്‍ തൊഴില്‍ മന്ത്രി കൂടിയാണിദ്ദേഹം) 6. ഇബ്രാഹിം അല്‍അഷ്‌റഫ്, മുന്‍ ധനകാര്യ മന്ത്രി 7. അബ്ദുള്ള അല്‍സുല്‍ത്താന്‍, സഊദി നാവികസേന കമാന്‍ഡര്‍ 8. ബക്ര് ബിന്‍ ലാദന്‍, സഊദി ബിന്‍ ലാദിന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ 9. മുഹമ്മദ് അല്‍തബൈഷി, (റോയല്‍ കോര്‍ട്ട് മുന്‍ പ്രൊട്ടോക്കോള്‍ തലവന്‍) 10 അമര്‍ അല്‍ദബ്ബഖ് (സഊദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മുന്‍ ഗവര്‍ണര്‍) 11. അല്‍വലീദ് അല്‍ഇബ്രാഹിം, (എം.ബി.സി ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ഉടമ) 12. ഖാലിദ് അല്‍മുല്‍ഹൈം, (സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് മുന്‍ ഡയറക്ടര്‍ ജനറല്‍) 13. സഊദ് അല്‍ദവീഷ്, (സഊദി ടെലികോം മുന്‍ ചീഫ് എക്‌സിക്യുട്ടീവ്) 14. പ്രിന്‍സ് തുര്‍ക്കി ബിന്‍ നാസര്‍, (കാലാവസ്ഥാ പാരിസ്ഥിതിക പ്രസിഡന്‍സി മുന്‍ മേധാവി) 15. പ്രിന്‍സ് ഫഹദ് ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍സഊദ്, (മുന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി) 16. സലെഹ് കമേല്‍, (ബിസിനസുകാരന്‍) 17. മുഹമ്മദ് അല്‍അമൗദി, (ബിസിനസ്സുകാരന്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."