എന്താണ് പാരഡൈസ് പേപ്പര്‍?
ന്യൂഡല്‍ഹി: കള്ളപ്പണവും നികുതി വെട്ടിച്ചുള്ള വിദേശ നിക്ഷേപവുമടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ പേരാണ് പാരഡൈസ് പേപ്പേഴ്‌സ്. ബര്‍മുഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിയമ കമ്പനിയായ ആപ്പിള്‍ബൈയില്‍നിന്നു സ്വന്തമാക്കിയ 13.4 മില്യന്‍ രേഖകള്‍ക്കു മേല്‍ നടത്തിയ അന്വേഷണങ്ങളുടെ ഫലമാണ് റിപ്പോര്‍ട്ട്.
2016ലെ പാനമ റിപ്പോര്‍ട്ടിനു സമാനമായി ജര്‍മന്‍ പത്രമായ സുദോത്‌ഷെ സൈതൂങ്ങാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്. അന്താരാഷ്ട്രതലത്തിലുള്ള അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്‌സും(ഐ.സി.ഐ.ജെ), ബി.ബി.സി, ദ ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ് അടക്കം 67 രാജ്യങ്ങളില്‍നിന്നുള്ള 100ഓളം മാധ്യമസ്ഥാപനങ്ങളും അന്വേഷണത്തില്‍ പങ്കുകൊണ്ടു.
ഇന്ത്യയില്‍നിന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് മാധ്യമപ്രവര്‍ത്തകരായിരുന്നു അന്വേഷണത്തിന്റെ ഭാഗമായത്. പാനമ പേപ്പറിന്റെ പേരില്‍ ഇത്തവണത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരം സുദോത്‌ഷെ സൈതൂങ്ങും ഐ.സി.ഐ.ജെയും പങ്കിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."