HOME
DETAILS

ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം മൂന്ന് മണിക്ക്

  
Web Desk
March 16, 2024 | 2:35 AM

india loksabha election date will announce today

ന്യൂഡല്‍ഹി: 18-ാമത് ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണര്‍ രാജ്കുമാര്‍ ആയിരിക്കും പ്രഖ്യാപനം നടത്തുക. പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും പ്രഖ്യാപിക്കും. വോട്ടെടുപ്പും വോട്ടെണ്ണലും അടക്കമുള്ള തിയതികള്‍ ആയിരിക്കും പ്രഖ്യാപിക്കുക.

അഞ്ച് ഘട്ടങ്ങളിൽ അധികമായി ഇത്തവണ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഔദ്യോഗികമായി നടക്കാനിരിക്കുന്നേ ഉള്ളുവെങ്കിലും വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

അതേസമയം, ആഭ്യന്തര കലാപം തുടരുന്ന മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പിന് കശ്മീർ സജ്ജമാണെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് മറ്റു സംസ്ഥാനങ്ങൾക്കൊപ്പം കശ്മീരിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും,

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകളാണ് ബിജെപി നേടിയത്. എന്‍ഡിഎ മൊത്തം 353 സീറ്റുകള്‍ നേടി ഭരണം നിലനിർത്തി. എന്നാൽ ഇത്തവണ പ്രതിപക്ഷം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം രൂപീകരിച്ച് ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ്. ഇതുവരെ 250 സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. 82 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും രാഹുല്‍ ഗാന്ധി വയനാട്ടിലും മത്സരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മുഴുവൻ സീറ്റിലേക്കുമുള്ള സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും.

അതേസമയം കേരളത്തിൽ  ഇത്തവണ മുഴുവൻ സീറ്റും നേടുമെന്ന പ്രത്യാശയിലാണ് യുഡിഎഫ്. കഴിഞ്ഞ തവണത്തെ വൻ തകർച്ച മറികടന്ന് കൂടുതൽ സീറ്റുകൾ നേടാനായി എൽഡിഎഫ് രംഗത്തുണ്ട്. ഇത്തവണയെങ്കിലും കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള പെടാപാടിലാണ് ബിജെപി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന ഹജ്ജ് ക്യാംപ് നാളെ മുതൽ; ആദ്യ വിമാനം 30ന്

Kerala
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: ദലിത് സംഘടനകളുടെ ഹർത്താൽ തുടങ്ങി

Kerala
  •  5 days ago
No Image

കോടീശ്വരന്‍മാര്‍ക്ക് ടിക്കറ്റ് വിറ്റ് ബിജെപിക്ക് എംപിമാരെ ഉണ്ടാക്കി കൊടുത്തു; ബിജെപിയുടെ 'എ' ടീമായി ആം ആദ്മി മാറി; വിമര്‍ശിച്ച് കോണ്‍ഗ്രസ് 

National
  •  5 days ago
No Image

സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം; ജേഷ്ഠ്യന്റെ അടിയേറ്റ് അനിയന്‍ മരിച്ചു

Kerala
  •  5 days ago
No Image

കുവൈത്തിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചുമൂടി; യുവാവിന് 14 വർഷം തടവ്, കുടുംബാംഗങ്ങൾക്കും ശിക്ഷ

Kuwait
  •  5 days ago
No Image

ബാ​ഗിലെ രഹസ്യ അറയിൽ 112 കിലോ ലഹരി മരുന്ന്; ശ്രീ ലങ്കയിൽ 22 ബുദ്ധ സന്യാസിമാർ പിടിയിൽ

International
  •  5 days ago
No Image

യുഎഇയിൽ കടുത്ത ചൂട്; താപനില 43 ഡിഗ്രി വരെ ഉയർന്നേക്കും, പൊടിക്കാറ്റിനും സാധ്യത

uae
  •  5 days ago
No Image

വെള്ളിത്തോട്ട് വിടർന്നു, പുഞ്ചിരിമട്ടത്ത് വാടിയ പുഞ്ചിരി

Kerala
  •  5 days ago
No Image

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു 

Kerala
  •  5 days ago
No Image

മാലിയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ; സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  5 days ago