HOME
DETAILS
MAL
ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യ ഹര്ജി ഇന്ന് പരിഗണിക്കും
February 02, 2026 | 1:15 AM
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യ ഹര്ജി ഇന്ന്. കൊല്ലം വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുക. കട്ടിളപാളി കേസിൽ 90 ദിവസം റിമാൻഡ് കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം തേടിയത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് ജാമ്യം എടുക്കുന്നത്. കേസിൽ ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
അതേസമയം സ്വർണക്കൊള്ള കേസിലെ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ സമർപ്പിച്ച ജാമ്യ ഹര്ജിയും ഇന്ന് പരിഗണിക്കും. കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠരര് രാജീവര് ദ്വാരകപാല കേസിൽ ഇന്ന് ജാമ്യാപേക്ഷ നൽകും. നേരത്തെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ മുരാരി ബാബുവും എസ് ശ്രീകുമാറും നേരത്തെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."