ഫത്താഹ് വധം: വധശിക്ഷക്ക് വിധിക്കപ്പെട്ട യുവാവ് മോചിതനായി
റിയാദ്: കൊലക്കേസില്‍ ശരീഅത്ത് കോടതി വധശിക്ഷക്ക് വിധിച്ച മലയാളി യുവാവ് ജയില്‍ മോചിതനായി. കൊല്ലപ്പെട്ട മലയാളി യുവാവിന്റെ കുടുംബം നല്കിയ മാപ്പിനെ തുടര്‍ന്നാണ് വള്ളിക്കുന്ന് പെരുവള്ളൂര്‍ കൂമണ്ണയിലെ അബ്ദുല്‍ വഹാബ് നാട്ടിലേക്ക് തിരിച്ചത്. മലപ്പുറം കൂട്ടിലങ്ങാടിയിലെ അബ്ദുല്‍ ഫത്താഹ് വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇദ്ദേഹം ആറര വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു.
2010 ലാണ് സംഭവം. ജിദ്ദ ശറഫിയ്യയിലെ റൂമില്‍ അതിഥിയായെത്തിയ അബ്ദുല്‍ ഫത്താഹിനെ മദ്യക്കുപ്പി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ജിദ്ദയില്‍ കുടുംബസമേതം കഴിഞ്ഞിരുന്ന ഫത്താഹ് സെയില്സ്മാനായിരുന്നു.
സംഭവത്തില്‍ പിടിയിലായ വഹാബിന് ശരീഅത്ത് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഒടുവില്‍ ഫത്താഹിന്റെ കുടുംബം നല്കിയ മാപ്പിനെ തുടര്‍ന്ന് കോടതി വധശിക്ഷ ഒഴിവാക്കി അഞ്ചു വര്‍ഷം ശിക്ഷ വിധിച്ചു.
ഇതിനകം ആറു വര്‍ഷം ജയിലില്‍ കഴിഞ്ഞതിനാല്‍ ഇത് പരിഗണിച്ച് കോടതി മോചനം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."