ഡല്‍ഹി ഗ്രൗണ്ടിലെ സുരക്ഷാ വീഴ്ച്ച: അന്വേഷണ സമിതിയെ വിനോദ് റായ് പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: പൗലം ഗ്രൗണ്ടില്‍ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് അജ്ഞാതന്‍ കാറോടിച്ചു വന്ന സംഭവം അന്വേഷിക്കാന്‍ ബി.സി.സി.ഐ പുതിയ കമ്മിറ്റി രൂപീകരിച്ചു. സംഭവം ഗുരുതര സുരക്ഷാ വീഴ്ച്ചയാണെന്ന് താല്‍ക്കാലിക പ്രസിഡന്റ് സി.കെ ഖന്നയുടെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തി. ഉത്തര്‍പ്രദേശ്-ഡല്‍ഹി ടീമുകളുടെ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് സംഭവമുണ്ടായത്.
അതേസമയം ഭരണകാര്യ സമിതി അധ്യക്ഷന്‍ വിനോദ് റായ് സമിതിയെ പിരിച്ചുവിട്ടെന്ന് അറിയിച്ചു. ബി.സി.സി.ഐ ഭരണകാര്യ സമിതിയോട് ചോദിക്കാതെയാണ് തീരുമാനമെടുത്തത്. ഇത് നിയമങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ സമിതിയെ പിരിച്ചുവിട്ടെന്ന് റായ് പറഞ്ഞു.
ഖന്നയ്ക്കൊപ്പം ട്രഷറര്‍ അനിരുദ്ധ ചൗധരി, ജയ് ഷാ, അവിഷേക് ഡാല്‍മിയ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണ സമിതി രൂപീകരിച്ചത്. പാലം ഗ്രൗണ്ട് വ്യോമസേനയുടെ ഗ്രൗണ്ടാണ്. സൈന്യം നേരിട്ടാണ് ഇവിട സുരക്ഷയൊരുക്കുന്നത്.
വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് സൈന്യമാണ് അന്വേഷിക്കുക. പുറത്തുനിന്നൊരു സംഘടനയെ അവര്‍ അതിന് അനുവദിക്കില്ലെന്നും റായ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."