HOME
DETAILS
MAL
ആരു കൊടുക്കും സൈനബയ്ക്ക് ആ പണം
backup
November 08 2017 | 05:11 AM
നോട്ടുനിരോധനത്തില്‍ ജീവിതം തകര്‍ന്നു ഗതിയില്ലാതായ കുടുംബത്തിന്റെ നേര്‍ക്കാഴ്ചയാണു മലപ്പുറം സ്വദേശി സൈനബയുടേത്.
അഞ്ചു സെന്റ് സ്ഥലത്തു വീടും കോഴി വളര്‍ത്തലും. ഒപ്പം രണ്ടുമൂന്ന് ആടുകളുടെ പാല് വില്‍പ്പനയും. പുറംപണിക്കു പോകുന്നതും കൂടിയാവുമ്പോള്‍ കഷ്ടിച്ചു ജീവിക്കാനാകും. അസുഖത്താല്‍ ഭര്‍ത്താവ് ജോലിക്ക് പോകുന്നില്ല. രണ്ടു മക്കളുടെ പഠനവും മറ്റു ജീവിതച്ചെലവുകളും നടന്നുപോകുന്ന വേളയിലാണു നോട്ടുനിരോധനം ജീവിതത്തെ പിടിച്ചുലച്ചത്.
വീടിനു മുന്നിലുള്ള അഞ്ചുസെന്റ് സ്ഥലം വില്‍ക്കുന്നെന്നു കേട്ടപ്പോള്‍ അതു വാങ്ങിയാല്‍ കോഴിവളര്‍ത്തലും ആടുവളര്ത്തലുമൊക്കെ അവിടേയ്ക്കു മാറ്റാമെന്നു കരുതിയതു സൈനബയുടെ അതിമോഹമായിരുന്നില്ല.
ബാങ്കിനെ സമീപിച്ചു സ്വന്തം വീടും വസ്തുവും പണയപ്പെടുത്തി പണം വാങ്ങി. ആറുലക്ഷം രൂപ. അന്നത്തെ തീയതി ഒരു വെള്ളിടി പോലെ സൈനബ ഇന്നും ഓര്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."