ദേശീയ വനിതാ കമ്മിഷന് ഹാദിയയെ സന്ദര്‍ശിച്ചത് അങ്കലാപ്പുമൂലം: എം.സി ജോസഫൈന്
കൊച്ചി: ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖ ശര്‍മ ഹാദിയയെ വീട്ടിലെത്തി സന്ദര്‍ശിച്ചത് ഹാദിയ സുപ്രിംകോടതിയില്‍ എന്ത് പറയുമെന്ന അങ്കലാപ്പുമൂലമാണെന്ന് സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് പറഞ്ഞു.
ഹാദിയയെ കാണുന്നതിന് മുന്‍പ് കീഴ്വഴക്കമനുസരിച്ച് സംസ്ഥാന കമ്മിഷന്റെ അഭിപ്രായം തേടുകയോ ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തേടുകയോ ചെയ്തിരുന്നില്ല.വീട്ടില്‍ പോയി കുശലം പറഞ്ഞതുകൊണ്ട് കാര്യമായില്ല. യുവതിയുടെ അവകാശ സംരക്ഷണത്തിനായി നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. യുവതി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പുറത്തുവന്ന ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന വനിതാ കമ്മിഷന് വിഷയത്തില്‍ ഇടപെട്ടതും മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടോയെന്നറിയാന്‍ ശ്രമിച്ചതും.
എസ്.പിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ തന്നെ ഹാദിയയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഹാദിയയുടെ വീടിനുപുറകില്‍ കായലാണ്. ഇവിടെ പട്രോളിങും നടത്തുന്നുണ്ട്. മാത്രമല്ല എല്ലാ അഞ്ച് ദിവസം കൂടിമ്പോഴും അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്. സംരക്ഷണ ചുമതലയുള്ള വനിതാ പൊലിസുകാരുടെ അഭിപ്രായം ആരായണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജോസഫൈന് പറഞ്ഞു.
വിവാദം ഉയര്‍ന്നുവന്നപ്പോള്‍ കമ്മിഷന് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന് എന്ത് നിലപാട് സ്വീകരിക്കണമെന്ന് എ.ജിയോട് നിയമോപദേശം തേടിയത്. എ.ജിയുടെ നിയമോപദേശമനുസരിച്ചാണ് ഹാദിയയുടെ കേസില്‍ കക്ഷി ചേര്‍ന്നത്. സുപ്രിംകോടതി ഹാദിയയെ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന് ഉത്തരവിറക്കിയതും വനിതാ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നും അവര്‍ പറഞ്ഞു. ഹാദിയയുടെ വീട്ടില്‍ ആരൊക്കെയോ വന്നുപോകുന്നുണ്ടെന്ന് ഊഹാപോഹങ്ങള്‍ പുറത്തുവരുന്നുണ്ടെന്നും ജോസഫൈന് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേസ് പരിഗണിക്കുന്ന 27 ന് മുന്‍പ് ഹാദിയയെ വീട്ടിലെത്തി സന്ദര്‍ശിക്കുമെന്ന സൂചനയും ജോസഫൈന് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."