HOME
DETAILS
MAL
കോടതിയുടെ പരാമര്‍ശം വിധിയുടെ ഭാഗമല്ല: കാനം
backup
November 08 2017 | 06:11 AM
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമര്‍ശത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഹൈക്കോടതിയുടെ പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കും. പരാമര്‍ശം വിധിയുടെ ഭാഗമല്ലെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഇടത് സര്‍ക്കാരിന് വിഷയത്തില്‍ ഒരേ നീതിയാണെന്നും കാനം പറഞ്ഞു.
അതേസമയം, ഹൈക്കോടതി പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹൈക്കോടതി പരാമര്‍ശം മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും ഒരു ചിരി മാത്രമായിരുന്നു മറുപടി.
കൈയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിക്ക് സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയുണ്ടോയെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."