നോട്ട് നിരോധനം 'ഡീമോ ഡിസാസ്റ്റര്‍'- ആഞ്ഞടിച്ച് വീണ്ടും മമത
കൊല്‍കത്ത: നോട്ട് നിരോധനത്തിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വീണ്ടും രംഗത്ത്. ട്വിറ്ററിലൂടെയാണ് മമതയുടെ പ്രതികരണം. തന്റെ ട്വിറ്ററിന്റെ ഡിസ്പ്ലെ പിക്ചര്‍ മമത കറുപ്പാക്കിയിട്ടുണ്ട്.
ഡീമോ ഡിസാസ്റ്റര്‍ എന്ന് ഹാഷ് ടാഗിട്ട് ഞാന്‍ എന്റെ ട്വിറ്റര്‍ ഡിപി കറുപ്പാക്കുകയാണെന്ന് മമത കുറിക്കുന്നു. അതോടൊപ്പം നവംബര്‍ എട്ട് കരിദിനമെന്ന ഹാഷ്ടാഗില് നമുക്ക് ശബ്ദമുര്ത്താമെന്ന് മമത ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
ചൊവ്വാഴ്ചത്തെ ട്വീറ്റ് ഫേസ്ബുക്കില്‍ വീണ്ടും പോസ്റ്റ് ചെയ്തിട്ടുമുണ്ട്് മമത. നോട്ട്? നിരോധനം ഏറ്റവും വലിയ അഴിമതിയായിരുന്നുവെന്ന് ആവര്‍ത്തിക്കുകയാണ്. അതില്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ അഴിമതിയാണെന്ന് തെളിയിക്കപ്പെടുമെന്നും മമത ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.കള്ളപ്പണത്തിനെതിരായ പോരാട്ടമല്ല നോട്ട്? നിരോധനം. അത് ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കും തല്പര കക്ഷികള്‍ക്കും കള്ളപ്പണം വെളുപ്പിക്കാനുള്ള നടപടിയാണെന്നും മമത തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."