അഴിമതി: നെതന്യാഹുവിനെ ചോദ്യം ചെയ്യും
ജറുസലേം: അഴിമതിക്കേസില്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഇതേ കേസില്‍ മുന്‍പ് നാലുതവണ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അഞ്ചാമതും ചോദ്യം ചെയ്യുമെന്ന വാര്‍ത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇസ്റാഈല്‍ പൊലിസ് തയാറായിട്ടില്ല.
പ്രമുഖ വ്യാപാരികളില്നിന്നടക്കം വിലകൂടിയ സമ്മാനങ്ങള്‍ സ്വീകരിച്ച് അവര്‍ക്കായി തന്റെ അധികാരങ്ങള്‍ ദുരുപയോഗപ്പെടുത്തിയെന്നതാണ് ഇദ്ദേഹത്തിനെതിരേയുള്ള ആരോപണം. വിഷയത്തില്‍ ഇസ്റാഈലിലെ പ്രമുഖ വ്യവസായിയും ഹോളിവുഡ് നിര്‍മാതാവുമായ ആര്‍നോണ്‍ മില്ക്കനെ കഴിഞ്ഞ സെപ്റ്റംബറില്‍ ചോദ്യം ചെയ്തിരുന്നു.
ഇയാളില്‍നിന്ന് നെതന്യാഹു സമ്മാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോപണം.എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് നെതന്യാഹു രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."