പ്രവാസി ക്ഷേമവകുപ്പിന്റെ കോട്ടക്കലിലെ ലെയ്‌സണ്‍ ഓഫിസ് ജില്ലയില്‍ നിലനിര്‍ത്തും
കോട്ടക്കല്‍: പ്രവാസി ക്ഷേമ ബോര്‍ഡിന്റെ ലെയ്‌സണ്‍ ഓഫിസ് ജില്ലയില്‍ നിലനിര്‍ത്താന്‍ തീരുമാനം. പ്രവാസികള്‍ക്കാവശ്യമായ ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള ക്ഷേമ സൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ജില്ലയില്‍ ആരംഭിച്ച പ്രവാസി ക്ഷേമ ബോര്‍ഡിന്റെ ലെയ്‌സണ്‍ ഓഫിസ് അടച്ച്പൂട്ടിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
കോട്ടക്കലില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഓഫിസ് കോഴിക്കോട് റീജിയനല്‍ ഓഫിസില്‍ ലയിപ്പിച്ച നടപടി പ്രവാസികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ലെയ്‌സണ്‍ ഓഫിസിനായി കലക്ട്രേറ്റില്‍ സ്ഥലം നല്‍കുന്നതിന് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓഗസ്റ്റ് 23ന് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും സ്ഥലം ലഭ്യമാകുന്ന മുറക്ക് ഓഫിസ് കലക്ട്രേറ്റില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.എല്‍.എയെ അറിയിച്ചു.
2012ല്‍ ആരംഭിച്ച പ്രവാസി ക്ഷേമ വകുപ്പിന്റെ ഓഫിസ് മുഖേന മലപ്പുറം, പാലക്കാട് ജില്ലകളിലെ നിരവധി പ്രവാസികളുടെ പെന്‍ഷന്‍ അപേക്ഷകള്‍ സ്വീകരിക്കുകയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്തിരുന്നു.
ഓഫിസ് തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ക്കായി കലക്ടറുമായി ഉടന്‍ കൂടിയാലോചന നടത്തുമെന്ന് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."